ആംആദ്മി സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി മലയാളി അധ്യപകന്റെ നിരാഹാരസമരം
സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിന്റെ ഭൂമി കെജ്രിവാള്‍ സര്‍ക്കാരിന്റെ അറിവോടെ സ്വകാര്യ കേളേജ് കയ്യേറി എന്നാണാരോപണം.
ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി മലയാളി അധ്യപകന്റെ നിരാഹാരസമരം. സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിന്റെ ഭൂമി കെജ്രിവാള്‍ സര്‍ക്കാരിന്റെ അറിവോടെ സ്വകാര്യ കേളേജ് കയ്യേറി എന്നാണാരോപണം. വിഷയത്തില്‍ കെജ്രിവാള്‍ സര്‍ക്കാരിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
ഇത് ഡല്‍ഹി ഓഖ്‌ലയില്‍ സ്ഥിതി ചെയ്യുന്ന ജി ബി പന്ത് എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകന്‍ ജോഷില്‍ എബ്രഹാം. കോളജിന് 2007 ല്‍ സര്‍ക്കാര്‍ അനുവദിച്ച 60 ഏക്കറില്‍ 25 ഏക്കര്‍ അനധികൃതമായി ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന് കൈമാറിയെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 800 റോളം വിദ്യാര്‍ത്ഥികളും അധ്യാപകരും 23 ദിവസമായി സമരത്തിലാണ്. ലാബ്, ഹോസ്റ്റല്‍, ക്‌ളാസ് റൂമുകള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടിലും ഡല്‍ഹി സര്‍ക്കാര്‍ തയ്യാറായില്ല. ഉപ മുഖ്യമന്ത്രി മനിഷ് സിസോദിയയുടെ അറിവോടെയാണ് ഈ അഴിമതി, മുഖ്യമന്ത്രി കെജ്രിവാളിന് ബോധ്യപ്പെട്ടിട്ടും മൗനം തുടരുകയാണെന്ന് ജോഷില്‍ പറഞ്ഞു.
അഴിമതിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നു വാദം തുടങ്ങും. സമരക്കാര്‍ക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. മൂന്നാറില്‍ ഭൂമികയ്യേറ്റസമരം ചെയ്യുന്ന ആം ആദ്മിപാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠനും ഇ ഡല്‍ഹിയില്‍ സ്വന്തം പാര്‍ട്ടിയുടെ അറിവോടെ നടന്ന ഭൂമികയ്യേറ്റത്തെ കാണാതെ പോകാനാകില്ലെന്ന് ജോഷില്‍ എബ്രഹാം പറഞ്ഞു.
Adjust Story Font
16