മലിനീകരണം ലഘൂകരിക്കാന്‍ പൊതുമിനിമം പരിപാടി തയ്യാറാക്കണം: സുപ്രീംകോടതി
മലിനീകരണം ലഘൂകരിക്കാന്‍ പൊതുമിനിമം പരിപാടി തയ്യാറാക്കണം: സുപ്രീംകോടതി
അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന് ചിന്തിക്കണമെന്ന് സുപ്രീം കോടതി.
അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന് ചിന്തിക്കണമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ പൊതുമിനിമം പരിപാടി തയ്യാറാക്കി രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി ഡല്‍ഹിയിലും പരിസരത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി നിരോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലും ഉത്തരവിട്ടു.
പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി മലിനീകരണം കുറക്കാന്‍ പൊതുമിനിമം പരിപാടി വേണമെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് പറയാനുള്ളത് 48 മണിക്കൂറിനുള്ളില്‍ സുപ്രീംകോടതിയെ അറിയിക്കണം. മറ്റന്നാള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും.
അന്തരീഷ മലിനീകരണം ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായി ഡല്‍ഹിയിലും പരിസരത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി നിരോധിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. വിഷയത്തില്‍ ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിനോടും നാല് അയല്‍ സംസ്ഥാന സര്‍ക്കാരുകളോടും ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടി. ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും ഇനി സ്വീകരിക്കനിരിക്കുന്ന നടപടികളെ കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
Adjust Story Font
16