Quantcast

മണിപ്പൂരിലും രാഷ്ട്രീയ പ്രതിസന്ധി

MediaOne Logo

admin

  • Published:

    11 May 2017 6:10 AM GMT

മണിപ്പൂരിലും രാഷ്ട്രീയ പ്രതിസന്ധി
X

മണിപ്പൂരിലും രാഷ്ട്രീയ പ്രതിസന്ധി

ഭരണമുള്ള സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഇത്തരം പ്രതിസന്ധി ഉടലെടുക്കുന്നത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

ഉത്തരാഖണ്ഡിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കു തൊട്ടു പിറകെ മണിപ്പൂരിലും വിമത എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാവുന്നു. മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് 25 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തി. പ്രതിസന്ധിയെത്തുടര്‍ന്ന് ഇബോബി സിങ്ങിനെ സോണിയാ ഗാന്ധി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു.

9 എം.എല്‍.എമാരുടെ മാറ്റം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാവുകയും അവസരം മുതലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുകയും നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതിന് തൊട്ടു പിറകെയാണ് മണിപ്പൂരിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും നിലനില്‍പ്പ് പ്രതിസന്ധിയിലാവുന്നത്.

60 സീറ്റുള്ള മണിപ്പൂര്‍ നിയമസഭയില്‍ 42 സീറ്റുകളാണ് 2012ല്‍ കോണ്‍ഗ്രസ് നേടിയത്. പിന്നീട് പിന്നീട് മണിപ്പൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 5 എം.എല്‍.എമാര്‍ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഇത് 47 ആയി ഉയര്‍ന്നു. ഇതില്‍ 25 എം.എല്‍.എമാരാണ് മുഖ്യമന്ത്രി ഓക് റാം ഇബോബി സിങ്ങിനെ മാറ്റണമെന്നും തങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തു വന്നിരിയ്ക്കുന്നത്.

മാസങ്ങളായി ഈ ആവശ്യമുന്നയിയ്ക്കുന്ന എം.എല്‍.എമാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബി.ജെ.പിയില്‍ ചേര്‍ന്നേയ്ക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി ഇബോബി സിങ്ങിനെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരിയ്ക്കുന്നത്. ഭരണമുള്ള സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഇത്തരം പ്രതിസന്ധി ഉടലെടുക്കുന്നത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

TAGS :

Next Story