Quantcast

എംപിമാരുടെ ശമ്പളം ഇരട്ടിപ്പിക്കാനുള്ള നീക്കം എതിര്‍ക്കും: യെച്ചൂരി

MediaOne Logo

admin

  • Published:

    13 May 2017 4:44 PM GMT

എംപിമാരുടെ ശമ്പളം ഇരട്ടിപ്പിക്കാനുള്ള നീക്കം എതിര്‍ക്കും: യെച്ചൂരി
X

എംപിമാരുടെ ശമ്പളം ഇരട്ടിപ്പിക്കാനുള്ള നീക്കം എതിര്‍ക്കും: യെച്ചൂരി

എംപിമാരുടെ ശമ്പളം ഇരട്ടിപ്പിക്കാനുള്ള നിര്‍ദേശം സിപിഎം എതിര്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

എംപിമാരുടെ ശമ്പളം ഇരട്ടിപ്പിക്കാനുള്ള നിര്‍ദേശം സിപിഎം എതിര്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. എംപിമാര്‍ ശമ്പളം സ്വയം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവാത്തതാണെന്നും യെച്ചൂരി മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

എംപിമാര്‍ സ്വയം ശമ്പളം നിശ്ചയിക്കുന്ന് ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി വ്യക്തമാക്കി. ശമ്പളം ഇരട്ടിപ്പിക്കാനുള്ള നിര്‍ദേശം വന്ന സാഹചര്യത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം. വിദേശരാജ്യങ്ങളിലെ മാതൃകയില്‍ ശമ്പളം നിശ്ചയിക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ സിപിഎം എതിര്‍ക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. മീഡിയവണിന്റെ നേതാവിനൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

TAGS :

Next Story