മോദിയല്ല രാജ്യം, മനുസ്മൃതി ഭരണഘടനയുമല്ല: കെജ്‍രിവാള്‍
മോദിയല്ല രാജ്യം, മനുസ്മൃതി ഭരണഘടനയുമല്ല: കെജ്‍രിവാള്‍
മോദിയല്ല രാജ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ആര്‍എസ്എസ് അല്ല പാര്‍ലമെന്റെന്നും മനുസ്മൃതിയല്ല ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു
മോദിയല്ല രാജ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ആര്‍എസ്എസ് അല്ല പാര്‍ലമെന്റെന്നും മനുസ്മൃതിയല്ല ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു. അംബേദ്‍കര്‍ ജയന്തിയോട് അനുബന്ധിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കറെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതെന്നും കെജ്‍രിവാള്‍ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായ രണ്ട് മന്ത്രിമാര്‍ക്കെതിരെയും നടപടി വേണം.അംബേദ്കറുടെ ചിത്രത്തില്‍ മായലിട്ടതുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുമോ? രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ് അംബേദ്കര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍. എന്നാല്‍ രാജ്യത്ത് ഇന്ന് സമത്വമില്ല. രാജ്യസ്നേഹത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ വിഭജിക്കുകയാണ്. ഭരണഘടനയെ മാനിക്കാത്തവര്‍ അംബേദ്കറെ ബഹുമാനിക്കുന്നുവെന്ന് അഭിനയിക്കരുതെന്നും കെജ്‍രിവാള്‍ ആവശ്യപ്പെട്ടു.
Adjust Story Font
16