Quantcast

സ്റ്റാലിന്‍ പ്രതിപക്ഷ നേതാവാകും

MediaOne Logo

admin

  • Published:

    15 May 2017 12:23 PM GMT

സ്റ്റാലിന്‍ പ്രതിപക്ഷ നേതാവാകും
X

സ്റ്റാലിന്‍ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജയലളിത അധികാരമേറ്റ ചടങ്ങില്‍ സ്റ്റാലിന്‍ പങ്കെടുക്കുകയും ചെയ്തു. പത്താം നിരയിലായിരുന്നു സ്റ്റാലിന് ഇരിപ്പിടം ലഭിച്ചത്. ഇത് മനപൂര്‍വ്വം അപമാനിക്കാനുള്ള.....

തമിഴ്നാട്ടില്‍ ഡിഎംകെ ട്രഷറര്‍ എംകെ സ്റ്റാലിന്‍ പ്രതിപക്ഷ നേതാവാകും. സീനിയര്‍ നേതാവായ ദുരൈ മുരുകനാകും ഉപനേതാവ്. പാര്‍ട്ടി അധ്യക്ഷന്‍ എം കെ കരുണാനിധിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ പ്രതിപക്ഷത്തിന് ഭരണം തിരികെ നല്‍കുക എന്ന പതിവ് ഉപേക്ഷിച്ച് തമിഴ് ജനത ഇത്തവണ വീണ്ടും എഐഎഡിഎംകെക്ക് അനുകൂലമായി വിധി എഴുതിയിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജയലളിത അധികാരമേറ്റ ചടങ്ങില്‍ സ്റ്റാലിന്‍ പങ്കെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും സ്വന്തമാക്കാതിരുന്ന നടന്‍ കൂടിയായ ശരത്തിന് കാണികള്‍ക്കിടയില്‍ മുന്‍പന്തിയില്‍ സ്ഥാനം നല്‍കിയപ്പോള്‍ പത്താം നിരയിലായിരുന്നു സ്റ്റാലിന് ഇരിപ്പിടം ലഭിച്ചത്. ഇത് മനപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമായിരുന്നുവെന്ന ആരോപണവുമായി രംഗതെത്തുകയും ചെയ്തു.

ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കുന്ന സ്വഭാവം ത്യജിച്ചാണ് ഡിഎംകെക്ക് ഇത്തവണ 89 അംഗങ്ങളെ തമിഴ് ജനത സമ്മാനിച്ചിട്ടുള്ളത്. 2ജി അഴിമതി ഇടപാടിലൂടെ ജനവികാരം എതിരായ ഡിഎംകെയുടെ മെച്ചപ്പെട്ട പ്രകടനത്തിനു പിന്നിലെ പ്രധാന ശക്തി സ്റ്റാലിനായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച സ്റ്റാലിന്‍ ശൈലി വിജയം കണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡിഎംകെ അധികാരത്തിലെത്തിയാലും സ്റ്റാലിന് മുഖ്യമന്ത്രി പദം ലഭിക്കില്ലെന്നും താന്‍ തന്നെയാകും മുഖ്യമന്ത്രിയെന്നുമുള്ള കരുണാനിധിയുടെ പ്രസ്താവന ഡിഎംകെയുടെ സാധ്യതകളെ വലിയതോതില്‍ ഇല്ലാതാക്കിയതായാണ് വിലയിരുത്തല്‍.

TAGS :

Next Story