തീയറ്ററില്‍ സിനിമക്ക് മുമ്പ് മോദിയുടെ സിനിമ; വിമര്‍ശവുമായി ശിവസേന
തീയറ്ററില്‍ സിനിമക്ക് മുമ്പ് മോദിയുടെ സിനിമ; വിമര്‍ശവുമായി ശിവസേന
തീയറ്ററുകളില്‍ ഇനിമുതല്‍ സിനിമ കാണിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ
തീയറ്ററുകളില്‍ ഇനിമുതല്‍ സിനിമ കാണിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിശിത വിമര്‍ശവുമായി ശിവസേന. രാജ്യത്തിന്റെ 33 ശതമാനം ഭാഗവും കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അതുകൊണ്ടു തന്നെ മോദി സര്‍ക്കാരിന്റെ ഈ നീക്കം ഫലം കാണില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
പാര്‍ലമെന്‍ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ കൂടിയ ഒരു കൂട്ടം മന്ത്രിമാരുടെ യോഗമാണ് ഇനി മുതല്‍ തീയറ്ററുകളില്‍ ഓരോ ഷോക്കും മുമ്പ് മോദിയുടെ നേട്ടങ്ങളുടെ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. രണ്ടാഴ്ച കൂടുമ്പോള്‍ നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങളെക്കുറിച്ച് സിനിമ നിര്‍മ്മിക്കും. അത് ചലച്ചിത്രങ്ങള്‍ക്ക് മുമ്പ് തീയറ്ററുകളില്‍ നിര്‍ബന്ധമായും കാണിക്കാനാണ് നിര്‍ദ്ദേശം. ഇന്ത്യക്കുള്ള ദൈവത്തിന്റെ സമ്മാനമാണ് മോദിയെന്ന വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശത്തെ അടിയന്തരാവസ്ഥാകാലത്ത് ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന കോണ്‍ഗ്രസ് നേതാവ് ബറുവയുടെ പ്രസ്താവനയോടാണ് ശിവസേന താരതമ്യം ചെയ്യുന്നത്. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണം പോലെ തിരിച്ചടിയാവരുത് ഇനിയുള്ളവയെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Adjust Story Font
16