പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ ഇനി വ്യോമസേനയും
പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ ഇനി വ്യോമസേനയും
സാധാരണയില്‍ പ്രിന്‍റ് ചെയ്യുന്നിടത്തു നിന്നും ബാങ്കുകളിലേക്ക് നോട്ടുകള്‍ എത്താന്‍ 21 ദിവസമെടുക്കുമെങ്കിലും വിമാനത്തിലാവുമ്പോള്‍ അത് ആറ് ദിവസമായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് വ്യോമസേന ഉപയോഗിക്കാനുള്ള പ്രധാന കാരണം.
പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാനുള്ള കാലതാമസം ഒഴിവാക്കാനായി കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയെ നിയോഗിച്ചു. പ്രധാന വിതരണ കേന്ദ്രങ്ങളിലേക്ക് പുതിയ നോട്ടുകള്‍ എത്തിക്കാനായി ഹെലികോപ്റ്ററുകളും വിമാനങ്ങളുമാണ് ഉപയോഗിക്കുന്നത്.
സാധാരണയില്‍ പ്രിന്‍റ് ചെയ്യുന്നിടത്തു നിന്നും ബാങ്കുകളിലേക്ക് നോട്ടുകള്‍ എത്താന്‍ 21 ദിവസമെടുക്കുമെങ്കിലും വിമാനത്തിലാവുമ്പോള്‍ അത് ആറ് ദിവസമായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് വ്യോമസേന ഉപയോഗിക്കാനുള്ള പ്രധാന കാരണം.
ഗ്രാമങ്ങളിലേക്ക് പണമെത്തിക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. നഗരങ്ങളിലെ അനിശ്ചിതത്വം ഒരാഴ്ച കൊണ്ട് മാറുമെന്നുമാണ് പ്രതീക്ഷ എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Adjust Story Font
16