Quantcast

വരിയില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞതിന് ഗര്‍ഭിണിയായ നഴ്‍സിനുനേരെ രാഷ്ട്രീയനേതാവിന്റെയും മകന്റെയും അക്രമണം.

MediaOne Logo

Khasida

  • Published:

    21 May 2017 4:08 AM GMT

വരിയില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞതിന് ഗര്‍ഭിണിയായ നഴ്‍സിനുനേരെ രാഷ്ട്രീയനേതാവിന്റെയും മകന്റെയും അക്രമണം.
X

വരിയില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞതിന് ഗര്‍ഭിണിയായ നഴ്‍സിനുനേരെ രാഷ്ട്രീയനേതാവിന്റെയും മകന്റെയും അക്രമണം.

ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ആശുപത്രിയില്‍ വരിയില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞതിന് ഗര്‍ഭിണിയായ നഴ്‍സിനുനേരെ രാഷ്ട്രീയനേതാവിന്റെയും മകന്റെയും അക്രമണം.

പഞ്ചാബിലെ ഭരണപാര്‍ട്ടിയായ അകാലിദള്‍ നേതാവ് പരംജിത്ത് സിങ്ങും മകന്‍ ഗുര്‍ജിത് സിങും ചേര്‍ന്ന് ഗര്‍ഭിണിയായ നഴ്സിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോള്‍. ഡോക്ടറുടെ റൂമിലേക്ക് അനുവാദമില്ലാതെ കടന്നുവന്നവരോട് തങ്ങളുടെ ഊഴമെത്തുന്നതുവരെ കാത്തിരിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് നഴ്സിനെ ആക്രമിച്ചത്. രണ്ടുപേരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലായതിനാല്‍ പക്ഷേ അറസ്റ്റ് നടന്നിട്ടില്ല. പരംജിത്തിന്റെ ഭാര്യ ദല്‍ജിത് കൗര്‍ ഗ്രാമമുഖ്യയാണ്.

ഛത്തീസ്ഗഡില്‍ നിന്ന് 175 കിലോമീറ്റര്‍ അകെലയുള്ള മോഗയിലെ ഹോസ്പിറ്റലില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഒരു രോഗിയുമായി ആശുപത്രിയിലെത്തിയതായിരുന്നു പരംജിത്ത് സിങ്ങും ഗുര്‍ജിത് സിങ്ങും. ഊഴമെത്തുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞതിന് തന്നോട് തട്ടിക്കയറുകയും തള്ളി താഴെയിടുകയും മര്‍ദിക്കുകയും ചെയ്തുവെന്ന്ന്ന് നഴ്സ് രമണ്‍ദീപ് പറഞ്ഞു. അഞ്ചുമാസം ഗര്‍ഭിണിയാണ് രമണ്‍ദീപ്. ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

TAGS :

Next Story