നോട്ടുകള്‍ അസാധുവാക്കിയത് സാമ്പത്തിക ഇടപാടുകളെ വലച്ചു
നോട്ടുകള്‍ അസാധുവാക്കിയത് സാമ്പത്തിക ഇടപാടുകളെ വലച്ചു
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകളെ വലച്ചു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകളെ വലച്ചു. ദൈനംദിന ഇടപാടുകള്‍ മുടങ്ങിയതോടെ ജനങ്ങള്‍ വലഞ്ഞു. ഓഹരി വിപണിയിലും വന്‍ തകര്‍ച്ചയാണ് ഉണ്ടായത്.
ഒറ്റ രാത്രി കൊണ്ട് മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ അസാധുവാക്കിയതിന് സര്‍ക്കാരിന് ന്യായീകരണമുണ്ടെങ്കിലും ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടടിയായി. ഇടത്തരം ചില്ലറ കച്ചവടക്കാരും ഉപഭോക്താക്കളും നന്നേ വലഞ്ഞു. നിരവധി ദൈനംദിന ഇടപടുകള്‍ മുടങ്ങി. വ്യാവസായിക ഉല്‍പാദന മേഖലയും കാര്‍ഷിക മേഖലയും പ്രതിസന്ധിയിലായി. ഓഹരി നിക്ഷേപ മേഖലയില്‍ വന്‍ ഇടിവാണ് ദൃശ്യമായത്. ഇന്ന് വ്യാപാര തുടക്കത്തില്‍ തന്നെ ഓഹരി വിപണി ഇടിഞ്ഞു. നോട്ട് പ്രതിസന്ധിക്കൊപ്പം യുഎസ് പ്രസിഡന്‍റ് തെരഞ്ഞടുപ്പ് ഫലം കൂടി വന്നതോടെ സെന്‍സെക്സ് 1010 പോയന്‍റും നിഫ്റ്റി 335 പോയിന്റും താഴ്ന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം.
വരും ദിവസങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത. ബാങ്കുകള്‍ തുറക്കുമ്പോള്‍ പഴയ നോട്ട് മാറ്റിയെടുക്കാനെത്തുന്നവരുടെ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് ഉറപ്പാണ്. ദിവസം ഒരാള്‍ക്ക് മാറ്റിയെടുക്കാവുന്ന പരമാവധി തുക 4000 രൂപയായതിനാല്‍ വലിയ തുകയുടെ ഇടപാടുകള്‍ വരും ദിവസങ്ങളിലും മുടങ്ങിയേക്കും.
Adjust Story Font
16