പൂഞ്ചില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു
പൂഞ്ചില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു
കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസൈന്യവും തീവ്രവാദികളും തമ്മിലെ മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിന് അറുതിയായി
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസൈന്യവും തീവ്രവാദികളും തമ്മിലെ മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിന് അറുതിയായി. ഏറ്റുമുട്ടലിനിടെ നാല് തീവ്രവാദികളെ സൈന്യം വെടിവെച്ച് കൊന്നു.
ഞായറാഴ്ച പൂഞ്ചിലെ സര്‍ക്കാര്‍ സെക്രട്ടറിയേറ്റിന് നേരെ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ശ്രമിച്ചതോടെയാണ് സുരക്ഷാ സൈന്യം ഇടപെട്ടത്. മൂന്ന് ദിവസം നീണ്ട പോരാട്ടത്തിനിടെ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും സിവിലിയനും പരിക്കേറ്റിട്ടുമുണ്ട്. ഈ ദിവസങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഏറ്റുമുട്ടലിന് അറുതിയായത്.
Adjust Story Font
16