പാകിസ്‍താന് വേണ്ടത് യുദ്ധം; ഇന്ത്യ അതിന് തയ്യാറാകണമെന്ന് ശിവസേന
പാകിസ്‍താന് വേണ്ടത് യുദ്ധം; ഇന്ത്യ അതിന് തയ്യാറാകണമെന്ന് ശിവസേന
പാകിസ്‍താനുമായി വാക്കുകള്‍കൊണ്ടുള്ള യുദ്ധം നിര്‍ത്തണമെന്നും അയല്‍ രാജ്യത്തിനെതിരെ കൃത്യമായ നടപടിയാണ് എടുക്കേണ്ടതെന്നും സാമ്‍ന എഡിറ്റോറിയല്‍
ഉറി ആക്രമണത്തിന് ശേഷവും ഇന്ത്യ പാകിസ്താനോട് സ്വീകരിക്കുന്ന നയതന്ത്ര നിലപാടുകള്‍ക്കെതിരെ വിമര്‍ശവുമായി ശിവസേന. ഇന്ത്യ പാകിസ്‍താനുമായി വാക്കുകള്‍കൊണ്ടുള്ള യുദ്ധം നിര്‍ത്തണമെന്നും അയല്‍ രാജ്യത്തിനെതിരെ കൃത്യമായ നടപടിയാണ് എടുക്കേണ്ടതെന്നും തങ്ങളുടെ മുഖപത്രമായ സാമ്‍നയിലൂടെ ശിവസേന പറയുന്നു.
ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്... നമ്മള്‍ ഇപ്പോഴും പാകിസ്താന് മുന്നറിയിപ്പ് നല്‍കുന്ന തിരക്കിലാണ്, ഒപ്പം നമ്മുടെ പ്രയത്നത്തെ അഭിനന്ദിക്കുകയും. പക്ഷേ, പാകിസ്താന് യഥാര്‍ത്ഥത്തില്‍ വേണ്ടത് നമ്മളുമായുള്ള യുദ്ധമാണ്... അതിന് നമ്മള്‍ തയ്യാറാവുകയാണ് വേണ്ടത്.. സാമ്‍ന എഡിറ്റോറിയലില്‍ പറയുന്നു..
ഇന്ത്യ, പാകിസ്താനെ ഒറ്റപ്പെടുത്തണമെന്ന് പറയുന്നുണ്ടെങ്കിലും, ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ പോലും ഇസ്‍ലാമാബാദുമായി സൌഹൃദത്തിലാവുന്ന കാഴ്ചയാണ് യഥാര്‍ഥത്തില്‍ കാണുന്നതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.
ഉറി ആക്രമണത്തിന് ശേഷം ആഗോളതലത്തില്‍ തന്നെ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ നമ്മളെത്ര നിലവിളിച്ചിട്ടും അവയൊന്നും പ്രയോജനം കണ്ടിട്ടില്ല. കശ്മീരില്‍ സമാധാനമില്ലാത്തതാണ് ഉറി അക്രമത്തിന് കാരണമെന്ന പാകിസ്താന്റെ പ്രസ്താവ തന്നെ ഉറി ആക്രമത്തില്‍ അവര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്നും എഡിറ്റോറിയല്‍ സമര്‍ഥിക്കുന്നു.
ഐക്യരാഷ്ട്ര സഭയ്ക്കുമുന്നില്‍ പാകിസ്താനെതിരായ ഇന്ത്യ ഹാജരാക്കുന്ന തെളിവുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും സാമ്‍ന പറയുന്നു.
Adjust Story Font
16