എനിക്ക് ഇന്ത്യയോട് കൂറുണ്ട്, അതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട: ഉവൈസി
എനിക്ക് ഇന്ത്യയോട് കൂറുണ്ട്, അതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട: ഉവൈസി
ദേശീയതയിലും ദേശസ്‍നേഹത്തിലും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മജ്‍ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.
ദേശീയതയിലും ദേശസ്‍നേഹത്തിലും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മജ്‍ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. തനിക്ക് രാജ്യത്തോട് കൂറുണ്ട്. ഈ രാജ്യത്തിന് വേണ്ടി തങ്ങളുടെ രക്തവും നല്‍കിയിട്ടുണ്ട്. ഇതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുസ്‍ലിംകള്‍ക്ക് വേണ്ടിയുള്ളതല്ല തന്റെ പാര്‍ട്ടി, അത് ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. - ഉവൈസി പറഞ്ഞു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ജയ് ഹിന്ദ് വിളികളോടെയായിരുന്നു ഉവൈസിയുടെ പ്രഖ്യാപനം. കഴുത്തില്‍ കത്തിവെച്ച് ആവശ്യപ്പെട്ടാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന പ്രസ്താവനയെ തുടര്‍ന്ന് ഉവൈസിയെ കഴിഞ്ഞദിവസങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കരിങ്കൊടി കാണിച്ചിരുന്നു.
Adjust Story Font
16