ജെ.എസ് ഖെഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ജെ.എസ് ഖെഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു
സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ജെ.എസ്. ഖെഹര്‍ 44ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ ഇന്നലെ വിരമിച്ച ഒഴിവിലാണ് ഖെഹര്‍ ചുമതലയേറ്റത്. സിക്ക് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റീസായ ജഗദീഷ് സിംഗ് ഖെഹര്‍, ഓഗസ്റ്റ് 27 വരെ പദവിയില്‍ തുടരും.
ജഡ്ജിമാരില്ലാത്തതിനാല്‍ രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാകില്ലെന്നും ജഡ്ജിമാരെ നിയമിക്കാതെ സര്‍ക്കാര്‍ മെല്ലപ്പോക്ക് നടത്തുകയാണെന്നും അവസാന ദിവസങ്ങളിലും കേന്ദ്രത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചാണ് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ പടിയിറങ്ങിയത്.
Adjust Story Font
16