Quantcast

ടാറ്റയുടെ കെട്ടിടം പൊളിച്ചു; സിംഗൂരില്‍ കൃഷിഭൂമി ഇന്ന് കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കും

MediaOne Logo

Alwyn

  • Published:

    13 Jun 2017 7:07 PM GMT

ടാറ്റയുടെ കെട്ടിടം പൊളിച്ചു; സിംഗൂരില്‍ കൃഷിഭൂമി ഇന്ന് കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കും
X

ടാറ്റയുടെ കെട്ടിടം പൊളിച്ചു; സിംഗൂരില്‍ കൃഷിഭൂമി ഇന്ന് കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കും

മൂന്ന് മാസത്തിനകം ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി കഴിഞ്ഞ ആഗസ്ത് 31ന് ഉത്തരവിട്ടിരുന്നു.

പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ ഫാക്ടറിക്കായി ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാര്‍ ഏറ്റെടുത്ത കൃഷി ഭൂമി ഇന്ന് മുതല്‍ കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കും. മൂന്ന് മാസത്തിനകം ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി കഴിഞ്ഞ ആഗസ്ത് 31ന് ഉത്തരവിട്ടിരുന്നു. ഭൂമി കൃഷിക്ക് യോഗ്യമാക്കി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കുമെന്നത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

പശ്ചിമബംഗാളിലെ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ സംഗൂരിലെ ടാറ്റയുടെ നാനോ ഫാക്ടറിക്കായി ഏറ്റെടുത്ത കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കാനായത് മമതാബാനര്‍ജിയുടെ വലിയ രാഷ്ട്രീയ നേട്ടമാണ്. സുപ്രിംകോ‌ടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ച ഉടന്‍ തന്നെ ഇവിടെ ഫാക്ടറിക്കായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കുന്നതിനും ഭൂമി കൃഷിക്ക് യോഗ്യമാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഭൂമി കൃഷിയോഗ്യമാക്കിയതായും പൂജാ അവധി കഴിഞ്ഞയുടന്‍ കര്‍ഷകര്‍ക്ക് കൈമാറുമെന്നും കഴിഞ്ഞയാഴ്ച മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ഭൂമി തിരിച്ചു നല്‍കുമെന്ന മമതയുടെ വാഗ്ദാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും നിയമപരമായി അതിന് കഴിയില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാക്ടറി പുനരാരംഭിക്കുമെന്ന വാഗ്ദാനം നല്‍കി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎമ്മിന് മുന്‍പത്തേക്കാള്‍ വലിയ തിരിച്ചടിയേറ്റു. അനുകൂലമായ സുപ്രിംകോടതി വിധി വന്നപ്പോള്‍ നാഴികക്കല്ലായ വിജയമെന്നായിരുന്നു മമതയുടെ പ്രതികരണം. മുന്‍ ഉടമകള്‍ക്ക് ഭൂമി തിരിച്ചു നല്‍കുന്നതിന് പ്രത്യേക ചടങ്ങ് സിംഗൂരില്‍ മമതാ ബാനര്‍ജി സംഘടിപ്പിക്കുന്നുണ്ട്.

TAGS :

Next Story