കര്‍ഫ്യൂ തുടരുന്ന കശ്മീരില്‍ ഇന്ന് വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങി
കര്‍ഫ്യൂ തുടരുന്ന കശ്മീരില്‍ ഇന്ന് വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങി
കഴിഞ്ഞ ദിവസം സൈന്യം കസ്റ്റഡിയിലെടുത്ത അധ്യാപകന്‍ കൊല്ലപ്പെട്ടതാണ് പ്രതിഷേധത്തിന് വഴിവച്ചത്
നാല്‍പ്പത്തിയൊന്നാം ദിവസവും കര്‍ഫ്യൂ തുടരുന്ന കശ്മീരില്‍ ഇന്ന് വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം സൈന്യം കസ്റ്റഡിയിലെടുത്ത അധ്യാപകന്‍ കൊല്ലപ്പെട്ടതാണ് പ്രതിഷേധത്തിന് വഴിവച്ചത്. ജൂലൈ 21 ന് ശ്രീനഗറില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി പുറത്തെടുത്തു. മകനെ പൊലീസ് വീട്ടില്‍വന്ന് വെടിവെച്ച് കൊന്നതാണെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
ജൂലൈ 10 ന് ബട്മലു പ്രദേശത്ത് കൊല്ലപ്പെട്ട ശബീര്‍ അഹമ്മദിന്റെ മൃതദേഹമാണ് പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ പുറത്തെടുത്തത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ശബീര്‍ അഹമ്മദ് കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസ് വാദം. എന്നാല്‍ പൊലീസ് വീട്ടില്‍ കയറി വെടിവച്ച് കൊന്നുവെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില് മൃതദേഹം പുറത്തെടുത്തത്.
കര്‍ഫ്യൂ ലംഘിച്ച് കശ്മീരില്‍ നടക്കുന്ന പ്രതിഷേധറാലികള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പുല്‍വാമ ജില്ലയില്‍ വീടുകള്‍ കയറി തിരച്ചിലില്‍ നടത്തിയ സൈന്യം 30 പേരെ കസ്റ്റഡിയിലെടുത്തു. ഇക്കൂട്ടത്തിലുണ്ടായിരുന്ന അധ്യാപകന്‍ ശാബിര്‍ അഹ്മദ് സൈന്യത്തിന്റെ മര്‍ദനമേറ്റാണ് മരിച്ചതെന്ന് ആരോപിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 67 ആയി. പതിനയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിനെതിരായ പ്രതിഷേധം ആഗസ്റ്റ് 25 വരെ നീട്ടാനാണ് സ്വതന്ത്ര കശ്മീര്‍ വാദ നേതാക്കളുടെ തീരുമാനം.
Adjust Story Font
16