Quantcast

ഗുല്‍ബര്‍ഗ് സൊസൈറ്റി; ഒരു പ്രതി പ്രധാനമന്ത്രിക്കസേരയിലെത്തി, പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം;ബിജെപി നേതാവിന്‍റെ പേരിലുള്ള വ്യാജ ട്വീറ്റ് വൈറലാകുന്നു

MediaOne Logo

admin

  • Published:

    18 Jun 2017 5:56 PM GMT

ഗുല്‍ബര്‍ഗ് സൊസൈറ്റി;  ഒരു പ്രതി പ്രധാനമന്ത്രിക്കസേരയിലെത്തി, പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം;ബിജെപി നേതാവിന്‍റെ പേരിലുള്ള വ്യാജ ട്വീറ്റ് വൈറലാകുന്നു
X

ഗുല്‍ബര്‍ഗ് സൊസൈറ്റി; ഒരു പ്രതി പ്രധാനമന്ത്രിക്കസേരയിലെത്തി, പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം;ബിജെപി നേതാവിന്‍റെ പേരിലുള്ള വ്യാജ ട്വീറ്റ് വൈറലാകുന്നു

അരുണ്‍ഷൂരിയുടെ പേരിലാണ് ട്വീറ്റ് പ്രചരിപ്പിക്കുന്നത്.

ഗുല്‍ബര്‍ഗ സൊസൈറ്റി കേസിലെ കോടതി വിധിയുടെ പ‌ശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിജെപി നേതാവിന്‍റെ പേരിലുള്ള വ്യാജ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. അരുണ്‍ഷൂരിയുടെ പേരിലാണ് ട്വീറ്റ് പ്രചരിപ്പിക്കുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചപ്പോള്‍ ഒരു പ്രതി പ്രധാനമന്ത്രിക്കസേരയിലെത്തിയെന്നാണ് ട്വീറ്റിന്‍റെ ഉള്ളടക്കം. ഹിമാചല്‍പ്രദേശില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷൂരി ട്വീറ്റിനെ കുറിച്ചറിയുന്നത്. മോദിക്കെതിരായ ഏറ്റവും പുതിയ ട്വീറ്റുകളെ കുറിച്ചുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തനിക്ക് ട്വിറ്റര്‍ അക്കൌണ്ടില്ലെന്നും ഇനി തുടങ്ങാനുദ്ദേശിക്കുന്നില്ലെന്നുമാണ് ഷൂരി മറുപടി പറഞ്ഞത്. വാജ്‍പേയി മന്ത്രിസഭയില്‍ ഓഹരി വില്‍പന മന്ത്രിയായിരുന്നു അരുണ്‍ഷൂരി.

TAGS :

Next Story