ഹൈദരാബാദ് യൂണിവേഴ്‍സിറ്റി വിസി അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ഥി
ഹൈദരാബാദ് യൂണിവേഴ്‍സിറ്റി വിസി അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ഥി
ഹൈദരാബാദ് യൂണിവേഴ്‍സിറ്റി വിസി അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിദ്യാര്‍ഥി വിസമ്മതിച്ചു.
Dr. Sunkanna Velpula refusing to take doctorate from Podile Apparao at 18th convocation of University of Hyderabad #SelfRespect #Power_of_oppressed #Power_of_Socially_Boycoytted #JusticeForRohithVemula #ASA #jaibheem #Neelsalam
Posted by Ijas Ul Haque Ch on Saturday, October 1, 2016
വൈസ് ചാന്‍സലറില്‍ നിന്ന് ബിരുദം സ്വീകരിക്കാതെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിയുടെ പ്രതിഷേധം .രേഹിത് വെമുലയുടെ മരണത്തിന് കാരണക്കാരനായ വി സി അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് സുങ്കണ്ണ വെല്‍പുല പ്രതിഷേധിച്ചത്.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ നേതാവ് കൂടെയായ സുങ്കണ്ണ വെല്‍പുലയുടെ പ്രതിഷേധം കയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. വേദിയില്‍ കയറിയ സുങ്കണ്ണ ബിരുദസര്‍ട്ടിഫിക്കറ്റ് നീട്ടി നില്ക്കുന്ന വൈസ് ചാന്‍സലറോട് നേരിട്ട് പ്രതിഷേധം അറിയിക്കുകയായിരുന്നു. രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരനായ താങ്കളില്‍ നിന്ന് ബിരുദം സ്വീകരിക്കാനാവില്ല എന്ന് സുങ്കണ്ണ വിസിയോട് പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന പ്രോ വൈസ് ചാന്‍സലര്‍ വിപുല്‍ ശ്രീവാസ്തവ യാണ് സുങ്കണ്ണയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത്
നേരത്തെ രോഹിത് വെമുലയ്ക്കൊപ്പം സര്‍വ്വകലാശാലയില്‍ നിന്നും അച്ചടക്കനടപടി നേരിട്ട വിദ്യാര്‍ഥിയാണ് സുങ്കണ്ണ. ഈ അച്ചടക്ക നടപിടക്ക് ശേഷം ,രോഹിത് വെമുലയുടെ ആത്മഹത്യയും സര്‍വ്വകലാശാലയിലെ പ്രതിഷേധ സമരങ്ങളും രാജ്യമൊട്ടാകെ ശ്രദ്ധ നേടിയിരുന്നു.
Adjust Story Font
16