എടിഎം വൈറസ് ഭീതി; ബാങ്കുകളോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി
എടിഎം വൈറസ് ഭീതി; ബാങ്കുകളോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ബാങ്കുകളോട് റിപ്പോര്‍ട്ട് തേടി. 95 ശതമാനം ഡെബിറ്റ് കാര്‍ഡുകളും സുരക്ഷിതമാണെന്നാണ് ബാങ്കുകളുടെ പ്രാഥമിക വിശദീകരണം.
എടിഎം കാര്‍ഡുകളുടെ വൈറസ് ഭീഷണി പരിഹരിക്കാന്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ബാങ്കുകളോട് റിപ്പോര്‍ട്ട് തേടി. 95 ശതമാനം ഡെബിറ്റ് കാര്‍ഡുകളും സുരക്ഷിതമാണെന്നാണ് ബാങ്കുകളുടെ പ്രാഥമിക വിശദീകരണം.
ഹിറ്റാച്ചി പെയ്മെന്റ് എന്ന സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നിന്നാണ് അക്കൌണ്ടുകളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ കെല്‍പ്പുള്ള വൈറസ് പടരുന്നത്. ഇതുവഴി ഒന്നര കോടിയോളം രൂപയുടെ നഷ്ടം ഉപഭോക്താക്കള്‍ക്കുണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പടുന്നു. ഈ സാഹചര്യത്തില്‍ എസ്‍ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‍,സി യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങി വിവിധ ബാങ്കുകള്‍ ആകെ 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ ഇതിനകം ബ്ളോക്ക് ചെയ്തു. മുന്‍ കരുതലിന്റെ ഭാഗമായാണ് നടപടിയെന്നാണ് ബാങ്കുകളുടെ വിശദീകരണം. വൈറസ് ബാധ സംബന്ധിച്ച് ബാങ്കുകളോട് വിശദീകരണം തേടിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. ബ്ലോക്ക് ചെയ്യപ്പെട്ടവയില്‍ 26 ലക്ഷവും വിസാ കാര്‍ഡുകളും മാസ്റ്റര്‍കാര്‍ഡുകളാണ്. കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടവര്‍ പുതിയ കാര്‍ഡ് കൈപറ്റുകയോ പിന്‍ നമ്പര്‍ മാറ്റുകയോ ചെയ്യണമെന്ന് എസ്‍ബിഐ നിര്‍ദ്ദേശിച്ചു.
Adjust Story Font
16