മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‍നാട്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‍നാട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിത നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് കേന്ദ്രത്തോട് തമിഴ്‍നാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിത നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചരക്ക് സേവന നികുതി ബില്ലും രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ മോചനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
വിവിധ ആവശ്യങ്ങളുന്നയിച്ച് 23 പേജുള്ള നിവേദനമാണ് ജയലളിത മോദിക്ക് നല്‍കിയത്. കൂടുതല്‍ ജലം ഉള്‍ക്കൊള്ളാനാകും വിധം മുല്ലപ്പരിയാര്‍ അണക്കെട്ട് ബലപ്പെടുത്തിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ജലരിനപ്പ് 152 അടിയാക്കാന്‍ അനുമതി വേണമെന്ന് ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാനുള്ള പാരിസ്ഥിതികാനുമതി വേണമെന്നും പമ്പ - അച്ചന്‍കോവില്‍ - വൈപ്പാര്‍ നദീസംയോജനം നടപ്പാക്കണമെന്നും നിവേദനത്തിലുണ്ട്. പുറമെ തമിഴ് നാടിന് പ്രത്യേക സാമ്പത്തിക സഹായവും പ്രകൃതിദുരന്ത നിവാരണ ഫണ്ടും ജല്ലിക്കട്ട് നിരോധനം നീക്കലുമാണ് പ്രധാന ആവശ്യങ്ങള്‍.
അതേസമയം ചരക്ക് സേവന നികുതി ബില്‍ പാസാക്കാന്‍ രാജ്യസഭയില്‍ എഐഎഡിഎംകെ എംപിമാരുടെ പിന്തുണ പ്രധാനമന്ത്രി ജയലളിതയോട് തേടിയതായാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ സഖ്യത്തില്‍ അണ്ണാഡിഎംകെയെ ചേര്‍ക്കാന്‍ ബിജെപി നേതൃത്വം ചരടുവലിക്കുന്നുണ്ടെങ്കിലും ജയലളിത ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ ശേഷം ജയലളിത ആദ്യമായാണ് ഡല്‍ഹിയിലെത്തിയതും പ്രധനമന്ത്രിയെ കണ്ടതും.
Adjust Story Font
16