കശ്മീര്‍ പ്രശ്നത്തില്‍ മൌനം വെടിഞ്ഞ് നരേന്ദ്രമോദി
കശ്മീര്‍ പ്രശ്നത്തില്‍ മൌനം വെടിഞ്ഞ് നരേന്ദ്രമോദി
കശ്മീരികളെ ഇന്ത്യ സ്നേഹിക്കുന്നതായും എന്നാല്‍ ചിലര്‍ തെറ്റിദ്ധരിക്കുന്നതായും മോദി പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ മൌനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ജനത കശ്മീരികളെ സ്നേഹിക്കുന്നതായും എന്നാല്‍ കശ്മീരിന്റെ പാരമ്പര്യത്തെ ചിലര്‍ മുറിവേല്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ഉള്ള എല്ലാ സ്വാതന്ത്ര്യവും കശ്മീരികള്‍ക്കും ഉണ്ടെന്നും നരേന്ദ്രമോദി മധ്യപ്രദേശില്‍ പറഞ്ഞു
ചര്‍ച്ചകള്‍ അടക്കമുള്ള വഴികളിലൂടെ കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ പ്രശ്നപരിഹാരത്തിന് വാജ്പേയ് സ്വീകരിച്ചത് പോലെയുള്ള സമാധാനനടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാണ്. കശ്മീരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം വികസനമാണ്, ഇതിനായി സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വഴിതെറ്റിക്കപ്പെട്ട ചിലര്‍ കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. കശ്മീരിലെ യുവാക്കള്‍ക്ക് മികച്ച ഭാവിയുണ്ടാകണം. കല്ലുകള്‍ ഉപേക്ഷിച്ച് കശ്മീരിലെ ആണ്‍കുട്ടികള്‍ ലാപ്ടോപ്പും, ബാറ്റും കൈകളിലേന്തി അവരുടെ സ്വപ്നങ്ങളിലേക്ക് കുതിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു പ്രധാനമന്ത്രി കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്.
Adjust Story Font
16