ജനകീയ സമരങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ പ്രേമ ജി പിഷാരടി
ജനകീയ സമരങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ പ്രേമ ജി പിഷാരടി
വീടുകള്‍ തോറും കയറിയിറങ്ങി വോട്ടു ചോദിക്കുന്ന തിരക്കിലാണ് കളമശേരിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി
വീടുകള്‍ തോറും കയറിയിറങ്ങി വോട്ടു ചോദിക്കുന്ന തിരക്കിലാണ് കളമശേരിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രേമ ജി പിഷാരടി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പ്രചാരണം.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ സ്ത്രീകള്‍ നിയമസഭയിലേക്കത്തണമെന്ന് നയമാണ് പ്രേമയ്ക്കുള്ളത്. അതിന് ഒരു ജയലക്ഷ്മി മാത്രം സഭയില്‍ ഉണ്ടായാല്‍ പോരാ. റോഡും പാലവും മാത്രമല്ല വികസനമെന്നും പ്രേമ പിഷാരടി പറയുന്നു.
ആദിവാസികളുടെ നില്‍പ്പ് സമരം, കുടിവെള്ള പ്രശ്നം, നഴ്സുമാരുടെ സമരം, ഭൂരഹിതരുടെ സമരം തുടങ്ങി വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെട്ട ജനകീയ സമരങ്ങള്‍ വോട്ടായി മാറുമെന്നാണ് പ്രേമയുടെ പ്രതീക്ഷ.
ഇന്ത്യന്‍ എക്സ്‍പ്രസില്‍ പത്രപ്രവര്‍ത്തകയായിരുന്നു പ്രേമ. സജീവ രാഷ്ട്രീയത്തിലേക്കും സ്ത്രീ ശാക്തീകരണ പരിപാടികളിലേക്കും ഇറങ്ങിയിട്ട് നാല് വര്‍ഷം. കൂടുതലും സ്ത്രീ വോട്ടുകളിലാണ് പ്രേമ പ്രതീക്ഷയര്‍പ്പിക്കുന്നത്. ബിജെപി അധികാരത്തിലെത്താനുള്ള സാധ്യതകള്‍ തടയുകയാണ് അന്തിമമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നയമെന്നും പ്രേമ കൂട്ടിച്ചേര്‍ക്കുന്നു.
Adjust Story Font
16