Quantcast

യുപിയിലെ വ്യാപാരികളുമായുള്ള ബന്ധം ബിജെപി മെച്ചപ്പെടുത്തി

MediaOne Logo

Sithara

  • Published:

    25 Jun 2017 10:01 AM GMT

യുപിയിലെ വ്യാപാരികളുമായുള്ള ബന്ധം ബിജെപി മെച്ചപ്പെടുത്തി
X

യുപിയിലെ വ്യാപാരികളുമായുള്ള ബന്ധം ബിജെപി മെച്ചപ്പെടുത്തി

മൊറാദാബാദിലെ പിച്ചള നഗരിയില്‍ ബനിയ സമുദായാംഗങ്ങളായ വ്യാപാരികള്‍ വീണ്ടും ബിജെപിയെ പിന്തുണക്കുന്നതാണ് ഇപ്പോഴത്തെ ചിത്രം

നോട്ട് നിരോധത്തെ തുടര്‍ന്ന് കനത്ത നഷ്ടം നേരിട്ട യുപിയിലെ വ്യാപാരി സമൂഹവുമായുള്ള ബന്ധം ബിജെപി മെച്ചപ്പെടുത്തിയെന്ന് സൂചന. മൊറാദാബാദിലെ പിച്ചള നഗരിയില്‍ ബനിയ സമുദായാംഗങ്ങളായ വ്യാപാരികള്‍ വീണ്ടും ബിജെപിയെ പിന്തുണക്കുന്നതാണ് ഇപ്പോഴത്തെ ചിത്രം. കഴിഞ്ഞ ഡിസംബറില്‍ മൊറാദാബാദിലെ വ്യാപാരികള്‍ കടുത്ത വിമര്‍ശമായിരുന്നു നോട്ട് അസാധുവാക്കലിനെതിരെ ഉയര്‍ത്തിയത്.

മോദിക്കെതിരെ ശാപവാക്കുകള്‍ ചൊരിഞ്ഞും മോദിയെ പാഠം പഠിപ്പിക്കുമെന്ന് ആണയിട്ടും പറഞ്ഞ വ്യാപാരികളായിരുന്നു രണ്ട് മാസങ്ങള്‍ക്ക് മുമ്പുവരെ മൊറാദാബാദിലെ ബര്‍ത്തന്‍ ബസാറില്‍ ഉടനീളം ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ബനിയകള്‍ വീണ്ടും മോദി അനുകൂല നിലപാടിലേക്ക് തിരികെ പോകുന്നതാണ് ചിത്രം. ഒരു കാലത്ത് കുത്തകയായിരുന്ന ഈ വോട്ടുബാങ്ക് പൂര്‍ണമായും ബിജെപിയിലേക്ക് മടങ്ങി എത്തിയിട്ടില്ലെങ്കിലും ജനുവരിക്ക് ശേഷം കാര്യങ്ങള്‍ പഴയ മട്ടിലായെന്ന് വിലയിരുത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. നിക്ഷേപങ്ങള്‍ മരവിപ്പിച്ച കാലഘട്ടത്തില്‍ മോദിയോട് അരിശമുണ്ടായിരുന്നെങ്കിലും ജനുവരിയില്‍ കറന്റ് അക്കൗണ്ടുകള്‍ തുറന്നു കൊടുത്തുത്തതോടെ വിദ്വേഷം ഇല്ലാതായെന്നാണ് ഇവരുടെ പുതിയ നിലപാട്.

TAGS :

Next Story