ഏത് വിഷയത്തിലും രാഷ്ട്രീയം നോക്കി മാത്രം ഇടപെടുന്ന നയമാണ് യുപി സര്‍ക്കാരിന്റേതെന്ന് പ്രധാനമന്ത്രി
ഏത് വിഷയത്തിലും രാഷ്ട്രീയം നോക്കി മാത്രം ഇടപെടുന്ന നയമാണ് യുപി സര്‍ക്കാരിന്റേതെന്ന് പ്രധാനമന്ത്രി
ബിജെപി കള്ളപ്പണത്തിനെതിരെ നിലപാടെടുത്തപ്പോള്‍ ചിരകാല ശത്രുക്കളായ എസ്പിയും ബിഎസ്പിയും ഒന്നിച്ചു ബിജെപി അംബേദ്കറെ സ്മരിക്കുന്പോള്‍ ചിലര്‍ ഭയക്കുന്നതെന്തിനെന്ന് പ്രധാനമന്ത്രി
ഏത് വിഷയത്തിലും രാഷ്ട്രീയം നോക്കി മാത്രം ഇടപെടുന്ന നയമാണ് യുപി സര്‍ക്കാരിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലകനൌവില്‍ പരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കിയിട്ടും കാര്‍ഷികോല്പന്നങ്ങള്‍ സംഭരിക്കാന്‍ അഖിലേഷ് സര്‍ക്കാര്‍ തയ്യാറായില്ല. വികസനമാണ് യുപിയില്‍ ബിജെപിയുടെ മുദ്രാവാക്യമെന്നും മോദി അവകാശപ്പെട്ടു.
ബിജെപി കള്ളപ്പണത്തിനെതിരെ നിലപാടെടുത്തപ്പോള്‍ ചിരകാല ശത്രുക്കളായ എസ്പിയും ബിഎസ്പിയും ഒന്നിച്ചു ബിജെപി അംബേദ്കറെ സ്മരിക്കുന്പോള്‍ ചിലര്‍ ഭയക്കുന്നതെന്തിനെന്ന് പ്രധാനമന്ത്രി ചോദിച്ചു. നോട്ട് അസാധുവാക്കി 50 ദിവസത്തിന് ശേഷം നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. സാധാരണക്കാര്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനെ പോലും ചിലര്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് മാത്രം കൈമുതലാക്കിയവരുടെ കാലം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അവസാനിച്ചെന്നും മോദി പറഞ്ഞു.
Adjust Story Font
16