കൊല്‍ക്കത്ത തുറമുഖം 'മിനി പാകിസ്താന്‍' എന്ന് തൃണമൂല്‍ മന്ത്രി

കൊല്‍ക്കത്ത തുറമുഖം 'മിനി പാകിസ്താന്‍' എന്ന് തൃണമൂല്‍ മന്ത്രി

MediaOne Logo

admin

  • Published:

    1 July 2017 6:33 AM

കൊല്‍ക്കത്ത തുറമുഖം മിനി പാകിസ്താന്‍ എന്ന് തൃണമൂല്‍ മന്ത്രി
X

കൊല്‍ക്കത്ത തുറമുഖം 'മിനി പാകിസ്താന്‍' എന്ന് തൃണമൂല്‍ മന്ത്രി

കൊല്‍ക്കത്ത തുറമുഖത്തിന്റെ ഒരു ഭാഗം ചെറു പാകിസ്താനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി ഫിര്‍ഹദ് ഹക്കിം.

കൊല്‍ക്കത്ത തുറമുഖത്തിന്റെ ഒരു ഭാഗം ചെറു പാകിസ്താനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി ഫിര്‍ഹദ് ഹക്കിം. പാകിസ്താന്‍ പത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഈ പരാമര്‍ശം നടത്തിയത്. തന്റെ കൂടെവന്ന് പാകിസ്താനികളെ കൊണ്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. പാകിസ്താനി മാധ്യമ പ്രവര്‍ത്തക തന്നെ കാണാന്‍ വന്നിരുന്നു. ഈ പ്രദേശം പാകിസ്താനിലെ കറാച്ചി പോലെയുണ്ടല്ലോ എന്ന് അവരാണ് പറഞ്ഞത്. താന്‍ മറുപടി പറഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു,

‍അതേസമയം വിവാദ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഒരു മന്ത്രിക്ക് എങ്ങനെ അങ്ങനെയൊരു പരാമര്‍ശം നടത്താന്‍ കഴിയുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിംഗ് ചോദിച്ചു. മന്ത്രിയും മമത ബാനര്‍ജിയും വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story