Quantcast

എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍, സൌജന്യ വൈദ്യുതി..വാഗ്ദാന പെരുമഴയുമായി ജയലളിത

MediaOne Logo

admin

  • Published:

    13 July 2017 4:20 PM GMT

എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍, സൌജന്യ വൈദ്യുതി..വാഗ്ദാന പെരുമഴയുമായി ജയലളിത
X

എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍, സൌജന്യ വൈദ്യുതി..വാഗ്ദാന പെരുമഴയുമായി ജയലളിത

വനിതകള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ 50 ശതമാനം സബ്സിഡി, 100 യൂണിറ്റ് സൌജന്യ വൈദ്യുതി, പൊതുസ്ഥലങ്ങളില്‍ സൌജന്യ വൈഫൈ ..

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൌജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജയലളിത. വനിതകള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ 50 ശതമാനം സബ്സിഡി, 100 യൂണിറ്റ് സൌജന്യ വൈദ്യുതി, പൊതുസ്ഥലങ്ങളില്‍ സൌജന്യ വൈഫൈ എന്നിങ്ങനെ വാഗ്ദാന പെരുമഴയുമായാണ് എഐഎഡിഎംകെ പ്രകടന പത്രിക പുറത്തിറക്കിയത്.

ഇനി അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ സങ്കല്‍പ്പിക്കുന്നതിലും ഏറെ കാര്യങ്ങള്‍ താന്‍ ചെയ്യുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ജയലളിത പറഞ്ഞു. കഴിഞ്ഞ തവണ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം താന്‍ പാലിച്ചെന്നും ജയലളിത അവകാശപ്പെട്ടു. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ലാപ് ടോപ് നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജയലളിത പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് അമ്മ ബാങ്കിങ് കാര്‍ഡ്, നവ സംരംഭകര്‍ക്കായി 500 കോടി രൂപയുടെ അമ്മ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്, ധാതുമണല്‍ ഖനനം സര്‍ക്കാര്‍ ഏറ്റെടുക്കും, സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും എന്നിവയാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

സര്‍ക്കാര്‍ കേബിള്‍ കണക്‌ഷനൊപ്പം സൗജന്യ സെറ്റ്ടോപ് ബോക്സ്, സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനു പുറമേ സൗജന്യ പ്രഭാത ഭക്ഷണം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പത് മാസം പ്രസവാവധി, പ്രസവാനുകൂല്യം 18,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ കാര്യത്തില്‍ കരുണാനിധിയും പിന്നിലല്ല. 16 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൌജന്യ ടാബ്, പാവപ്പെട്ടവര്‍ക്ക് സൌജന്യ സ്മാര്‍ട് ഫോണ്‍, വൈദ്യുതി സബ്സിഡി, കാര്‍ഷിക വിദ്യാഭ്യാസ ലോണുകള്‍ക്ക് ഇളവ് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കരുണാനിധി ഇതിനകം നല്‍കിക്കഴിഞ്ഞു.

TAGS :

Next Story