Quantcast

മോദി അസ്വസ്ഥനാണെന്നും തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചേക്കുമെന്നും കേജ്‍രിവാള്‍

MediaOne Logo

admin

  • Published:

    27 July 2017 2:58 PM GMT

മോദി അസ്വസ്ഥനാണെന്നും തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചേക്കുമെന്നും കേജ്‍രിവാള്‍
X

മോദി അസ്വസ്ഥനാണെന്നും തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചേക്കുമെന്നും കേജ്‍രിവാള്‍

ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ദേഷ്യത്തില്‍ തീരുമാനമെടുക്കാന്‍ തുടങ്ങിയാല്‍ അത് ഒരു ആപല്‍ സൂചനയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ അസ്വസ്ഥനാണെന്നും തന്നെ ഇല്ലായ്മ ചെയ്യാന്‍ വരെ ശ്രമിച്ചേക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. എഎപിയുടെ ഔദ്യോഗിക യു ട്യൂബ് അക്കൌണ്ടിലൂടെ പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കേജ്‍രിവാള്‍ ആഞ്ഞടിച്ചത്.

ആം അദ്മി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്നത്. നമ്മുടെ പത്ത് എംഎല്‍എമാരെ അവര്‍ അറസ്റ്റ് ചെയ്തു. ഒരു എംഎല്‍എയുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഇന്ന് റെയിഡ് നടത്തി. 21 എംഎല്‍എമാരെ ഇരട്ട പദവിയുടെ പേരില്‍ അയോഗ്യരാക്കാനുള്ള നീക്കം നടന്നു. എഎപിയുടെ എംപിയെ സസ്പെന്‍ഡ് ചെയ്തു.

ഞാന്‍ എല്ലാറ്റിനും മോഡിയെ കുറ്റപ്പെടുത്തുന്നു എന്നാണ് ഒരു ആരോപണം. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ ഒരു ചാലക ശക്തി ഉണ്ടാകില്ലേ? അത് അമിത് ഷായാണോ അതോ മോദി ജിയോ അതോ പ്രധാനമന്ത്രിയുടെ ഓഫീസോ. ഒരുപക്ഷേ മോദിയുടെ നിര്‍ദേശാനുസരണം അമിത് ഷായാകും അതെല്ലാം ചെയ്യുന്നത്. മോദിയുടെ ദേഷ്യത്തിന് പലരും പല കാരണങ്ങളാണ് പറയുന്നത്. ചിലര്‍ പറയുന്നത് ഡല്‍ഹിയിലെ പരാജയം അദ്ദേഹത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നാണ്. ഡല്‍ഹി സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനത്തിലുള്ള രോഷമാണ് പ്രകടമാകുന്നതെന്നും അഭിപ്രായമുണ്ട്. ഗുജറാത്തിലും പഞ്ചാബിലും എഎപിക്കു ലഭിക്കുന്ന സ്വീകാര്യതയും ഒരു കാരണമാകാം.

അദ്ദേഹത്തിന്‍റെ ദേഷ്യത്തിനു പിന്നിലെ കാരണമെന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ അടുത്ത കാലത്തെ തീരുമാനങ്ങള്‍ക്കെല്ലാം പിന്നില്‍ കടുത്ത നിരാശയാണെന്ന് വ്യക്തമാണ്. ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ദേഷ്യത്തില്‍ തീരുമാനമെടുക്കാന്‍ തുടങ്ങിയാല്‍ അത് ഒരു ആപല്‍ സൂചനയാണ് - കേജ്‍രിവാള്‍ പറഞ്ഞു.

TAGS :

Next Story