സമാജ്‍വാദി - കോണ്‍ഗ്രസ് സഖ്യ സാധ്യത മങ്ങുന്നു
സമാജ്‍വാദി - കോണ്‍ഗ്രസ് സഖ്യ സാധ്യത മങ്ങുന്നു
ബി ജെ പിയെ തുരത്താന്‍ മുസ്‍ലിംങ്ങളുടെ വോട്ട് തേടി മായാവതി
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സംഖ്യ ചര്‍ച്ചകള്‍ പരാജയമെന്ന് സൂചന. ന്യൂനപക്ഷ മേഖലകളില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എസ് പി. പ്രതിസന്ധി പരിഹരിക്കാന്‍ പോംവഴി തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ യോഗം ചേരുകയാണ്. വേണ്ടി വന്നാല്‍ സംഖ്യം വിടാനും തയ്യാറെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാതായതോടെയാണ് സംഖ്യത്തില്‍ കല്ല്കടിയുണ്ടായത്. ഗാന്ധി കുടുംബാംഗങ്ങള്‍
കാലങ്ങളായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അമേത്തിയിലും റായ്ബറേലിയിലും സീറ്റുകള്‍ ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ ഒന്‍പത് സിറ്റിംഗ് സീറ്റുകളില്‍ എസ് പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഏറ്റവുമൊടുവിലായി 99 സീറ്റുകള്‍ വരെ നല്‍കാമെന്ന അഖിലേഷ് യാദവിന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. 110 സീറ്റുകള്‍ ലഭിച്ചാല്‍ ഒന്നിച്ച് മത്സരിക്കാമെന്ന നിലാപടിലാണ് നേതാക്കള്‍.
അന്തിമ തീരുമാനമെടുക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി എന്നിവര്‍ തമ്മില്‍ കൂടിക്കാഴ്‍ച്ച നടത്തി. വലിയ നഷ്ടം സഹിച്ച് സംഖ്യം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.
സംഖ്യം സാധ്യമായില്ലെങ്കില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ ന്യൂനപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിക്കുന്ന അവസ്ഥയുണ്ടാകും. ബി ജെ പിക്ക് ഇത് ഗുണകരമാകും. തങ്ങളെ പോലെ സമാജ് വാദി പാര്‍ട്ടിക്കും. സംഖ്യം അനിവാര്യമാണെന്ന സന്ദേശം നല്‍കുക കൂടിയാണ് പുതിയ സമ്മര്‍ദ്ദത്തിലൂടെ കോണ്‍ഗ്രസ്. സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്ത് സമ്മിതിദാനവകാശം പാഴാക്കരുതെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയും രംഗത്ത് വന്നു കഴിഞ്ഞു.
അഖിലേഷിന്റെ ദുര്‍ഭരണത്തിനെതിരെ ഉണ്ടായ ജനവികാരം മറികടക്കാനുള്ള തന്ത്രമാണ് അച്ഛന്‍ മകന്‍ തമ്മിലടി. അഖിലേഷിന്റെ കാലത്ത് അഞ്ഞൂറോളം വര്‍ഗ്ഗീയ കലാപങ്ങളാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത്. വര്‍ഗ്ഗീയ ശക്തിയായ ബി ജെ പി ഉത്തര്‍പ്രദേശില്‍ നിന്ന് തുരത്താന്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കണമെന്നും മായാവതി അഭ്യര്‍ത്ഥിച്ചു.
Adjust Story Font
16