Quantcast

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.എം കൃഷ്‍ണ പാര്‍ട്ടി വിട്ടു

MediaOne Logo

Ubaid

  • Published:

    9 Aug 2017 11:47 AM GMT

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.എം കൃഷ്‍ണ പാര്‍ട്ടി വിട്ടു
X

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.എം കൃഷ്‍ണ പാര്‍ട്ടി വിട്ടു

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണ പാര്‍ട്ടി വിട്ടു. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ് എസ്.എം കൃഷ്ണ. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന കൃഷ്ണ 2004 മുതല്‍ 2008 വരെ മഹാരാഷ് ട്ര ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാവിപരിപാടികൾ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് എസ്.എം. കൃഷ്ണ അറിയിച്ചു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായാണ് 85 കാരനായ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

TAGS :

Next Story