തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് - ഡിഎംകെ സീറ്റ് ധാരണ
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് - ഡിഎംകെ സീറ്റ് ധാരണ
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും ചെന്നൈയില്‍ നടത്തിയ ചര്‍ച്ചയിലണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് - ഡിഎംകെ സീറ്റ് ധാരണ. കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിക്കും. എഐഡിഎംകെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 227 മണ്ഡലങ്ങളിലാണ് എഐഡിഎംകെ മത്സരിക്കുക.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും ചെന്നൈയില്‍ നടത്തിയ ചര്‍ച്ചയിലണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. ആകെയുള്ള 234 സീറ്റില്‍ 183 മണ്ഡലങ്ങളില്‍ ഡിഎംകെ മത്സരിക്കും. 41 സീറ്റാണ് കോണ്‍ഗ്രസിന് ലഭിക്കുക. മുസ്‍ലിം ലീഗിന് 5 സീറ്റ് ലഭിക്കും.
കഴിഞ്ഞ തവണ ഡിഎംകെ മുന്നണിയില്‍ 63 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മുഖ്യന്ത്രി ജയലളിത നേതൃത്വം നല്‍കുന്ന എഐഡിഎംകെ മുന്നണി ആദ്യ ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയും ഇന്ന് പുറത്തിറക്കി. 227 മണ്ഡലങ്ങളില്‍ എഐഡിഎംകെ മത്സരിക്കും. ജയലളിത ആര്‍കെ നഗറില്‍ ജനവിധി തേടും. കേരളത്തില്‍ 7 മണ്ഡലങ്ങളിലും പുതുച്ചേരിയില്‍ 22 സീറ്റിലും എഐഡിഎംകെ മത്സരിക്കുന്നുണ്ട്.
Adjust Story Font
16