നിറങ്ങളില്‍ നിറഞ്ഞ് ഹോളി
നിറങ്ങളില്‍ നിറഞ്ഞ് ഹോളി
വസന്തത്തിന്റെ വരവറിയിച്ച് ഇന്ന് ഹോളി.
വസന്തത്തിന്റെ വരവറിയിച്ച് ഇന്ന് ഹോളി. പരസ്പരം നിറങ്ങള്‍ വാരിവിതറിയും മധുരം നല്‍കിയും ആഘോഷത്തിലാണ് ഉത്തരേന്ത്യന്‍ ജനത. അതേസമയം ഹോളിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിറങ്ങളും മധുരവും എല്ലാമായി ഹോളി ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ് ഉത്തരേന്ത്യക്കാരുടെ വിശ്വാസം. വിഷ്ണു ഭക്തനായ പ്രഹ്ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളിയുടെ പുരാണം. നന്മയുടെ പ്രതീകമായ പ്രഹ്ളാദന്‍ തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരുന്നു. തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള്‍ നന്മ നിറഞ്ഞവനായ പ്രഹ്ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു എന്നതാണ് ഐതിഹ്യം.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പിന്നെയുമുണ്ട് കഥകള്‍. മഞ്ഞുകാലത്തെ യാത്രയാക്കി, ദീപാവലിയോടെ തുടക്കമിട്ട ആഘോഷങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിടുകയാണ് ഫൽഗുനമാസത്തിലെ പൗർണമി ദിനമായ ഹോളിയിലൂടെ.
Adjust Story Font
16