ശശികല റിസോട്ടിലേക്ക്, തീരുമാനം വേഗം വേണമെന്ന് ആവശ്യം
ശശികല റിസോട്ടിലേക്ക്, തീരുമാനം വേഗം വേണമെന്ന് ആവശ്യം
കൂവത്തൂര്‍ റിസോര്‍ട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ആരേയും തടഞ്ഞ് വെച്ചിട്ടില്ലെന്നും സ്വമേധയാ താമസിക്കുകയാണെന്നും എംഎല്‍എമാര്‍ പറഞ്ഞതായി റെയ്ഡിന് ശേഷം പൊലീസുദ്യോഗസ്ഥര്‍ ......
പനീര്‍ശെല്‍വം രാജിവെച്ച് ഒരാഴ്ച തികഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് ഗവര്‍ണറോട് ശശികല. പാര്‍ട്ടി ഒരു കോട്ടയാണെന്നും അത് പിളര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്നും ശശികല പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസ് ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് തടസമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
ഇതിനിടെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോട്ടിലേക്ക് ശശികല പുറപ്പെട്ടു. ആവശ്യമെങ്കില്‍ ഇന്ന് വൈകുന്നേരത്തിനകം തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നില്‍ അവതരിപ്പിക്കാനാണ് ശശികലയുടെ പദ്ധതി.
തമിഴ്നാട് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഇടപെടലും നടത്തില്ലെന്ന് നിയമമന്ത്രി സദാനന്ദഗൌഡ. ഇക്കാര്യത്തില്‍ തമിഴ്നാട് ഗവര്‍ണറുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയിട്ടില്ല. ഭരണഘടന അടിസ്ഥാനമാക്കിയാണ് ഗവര്‍ണര്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കന്നുവെന്ന പരാതിയില്‍ തമിഴ്നാട്ടിലെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ആരേയും തടഞ്ഞ് വെച്ചിട്ടില്ലെന്നും സ്വമേധയാ താമസിക്കുകയാണെന്നും എംഎല്‍എമാര്‍ പറഞ്ഞതായി റെയ്ഡിന് ശേഷം പൊലീസുദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16