Quantcast

കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍

MediaOne Logo

admin

  • Published:

    15 Aug 2017 9:53 AM GMT

കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍
X

കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍

കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-ഡിഎംകെ സഖ്യം അധികാരത്തിലെത്തിയതിന് പിന്നാലെയാണ് നിയമനം.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ കിരണ്‍ ബേദിയെ രാഷ്ട്രപതി നിയമിച്ചു. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-ഡിഎംകെ സഖ്യം അധികാരത്തിലെത്തിയതിന് പിന്നാലെയാണ് നിയമനം. 30ല്‍ 15 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഡിഎംകെ രണ്ടു സീറ്റും നേടിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ ചുമതലയുള്ള ലഫ്റ്റനന്റ് ഗവര്‍ണറായ എ കെ സിങ്ങാണ് പുതുച്ചേരിയുടെയും ചുമതല വഹിച്ചിരുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു കിരണ്‍ ബേദി. 2015 ജനുവരിയിലാണ് ബേദി ബിജെപി അംഗമായത്.

TAGS :

Next Story