Quantcast

വ്യോമസേനാ വിമാനം കാണാതായ സംഭവം: അട്ടിമറി സാധ്യത തള്ളി മന്ത്രി

MediaOne Logo

Khasida

  • Published:

    25 Aug 2017 4:15 PM GMT

വ്യോമസേനാ വിമാനം കാണാതായ സംഭവം: അട്ടിമറി സാധ്യത തള്ളി മന്ത്രി
X

വ്യോമസേനാ വിമാനം കാണാതായ സംഭവം: അട്ടിമറി സാധ്യത തള്ളി മന്ത്രി

ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വിമാനത്തിനായുള്ള തിരച്ചിലില്‍ ആശാവഹമായ ഒന്നും കണ്ടെത്താനായില്ലെന്നും മന്ത്രി

29 യാത്രക്കാരുമായി വ്യോമസേനാ വിമാനം കാണാതായതില്‍ അട്ടിമറിക്ക് സാധ്യത കുറവാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയില്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വിമാനത്തിനായുള്ള തിരച്ചിലില്‍ ആശാവഹമായ ഒന്നും കണ്ടെത്താനായില്ലെന്നും മന്ത്രി അറിയിച്ചു.

പശുവിറച്ചി കൈവശം വെച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ മുസ്ലിം യുവതികളെ ഹിന്ദുദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ ലോക്സഭയില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് അനുമതി തേടി. പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. പശുവിറച്ചിയുടെ പേരില്‍ രാജ്യത്ത് ദലിതരും മുസ്‌ലിംകളും ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്യത്ത് നിലവിലെ സാഹചര്യം നിരാശാജനകമാണെന്ന പ്രതിപക്ഷ ആരോപണത്തില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി നല്‍കിയ മറുപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. കോണ്‍ഗ്രസ് ഉദ്ദേശിക്കുന്ന അവസ്ഥ രാജ്യത്തില്ലെന്നും നിരാശാജനകമായ സാഹചര്യം സൃഷ്ടിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ആന്ധ്രാപ്രദേശിന് പ്രത്യേക അധികാരം നല്‍കുന്ന വിഷയം രാജ്യസഭയില്‍ ചര്‍ച്ചക്കെടുത്തുവെങ്കിലും ബില്‍ സ്വകാര്യബില്ലായി പരിഗണിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

TAGS :

Next Story