ഉന റാലി രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് അമിത് ഷാ
ഉന റാലി രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് അമിത് ഷാ
മോദിയുടെ ദലിത് അനുകൂല നിലപാടുകള്‍ കേവലം മുഖം രക്ഷിക്കാനുള്ള നിലപാടാണെന്നും ബിജെപിയും സംഘപരിവാര്‍
ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് മഹാറാലി നൂറ് ശതമാനെവും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ദ ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി അധ്യക്ഷന്‍റെ അവകാശവാദം. റാലിക്ക് പിന്നിലെ .യഥാര്‍ഥ ശക്തി ആരാണെന്ന ചോദ്യത്തിന് ദലിത് സമൂഹത്തിന് വേണ്ടി തങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളതെന്ന് തങ്ങള്‍ക്കും ദലിത് സമൂഹത്തിനും നന്നായി അറിയാമെന്നുമാണ് അമിത് ഷായുടെ ഉത്തരം. ഗുജറാത്തിലെ ദലിത് മുന്നേറ്റം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ബിജെപിയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുകളില്‍ കഴന്പില്ലെന്നും അഭിമുഖത്തില്‍ അമിത് ഷാ അവകാശപ്പെട്ടു.
ഗുജറാത്തിന്‍റെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ദലിത് സമുദായക്കാര്‍ ഒരു കുടക്കീഴില്‍ പ്രതിഷേധവുമായി അണിനിരന്നത്. മോദി ഭരണത്തിനു കീഴില്‍ ദലിതരുള്‍പ്പെടെയുള്ള പിന്നാക്ക സമുദായക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന ആരോപണങ്ങള്‍ ബിജെപി പാളയത്തെ ചെറുതല്ലാതെ അലട്ടിയിട്ടുണ്ട്. ഇതിനെ ഏതുവിധേയനെയും മറികടക്കണമെന്നുള്ള അജണ്ടയുടെ ഭാഗമായാണ് ഗോരക്ഷകര്‍ക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല പ്രസ്താവന വിലയിരുത്തുന്നത്.
ദേശീയവാദികള്‍ തങ്ങളുടെ കൂടെയാണെന്നും ദലിതരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സ്വാധീനിക്കണമെന്നും പ്രധാനമന്ത്രി തന്നെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയവാദികളെന്ന നിര്‍വചനം പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ എന്താണെന്ന് പറയാതെ പറയുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഉനയിലേത് ആസൂത്രിതമായ റാലിയായിരുന്നു എന്ന അമിത് ഷായുടെ വാക്കുകള്‍ ദലിത് വിരുദ്ധരുടെ പതിവ് താളത്തെ ചുവടുപിടിച്ചു കൊണ്ടുതന്നെയാണ്. റാലിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍റെ നിലപാട് മാത്രമായി ഇതിനെ വിലയിരുത്തലിനെ ഒറ്റനോട്ടത്തില്‍ കുറ്റപറയനാകില്ലെങ്കിലും മോദിയുടെ ദലിത് അനുകൂല നിലപാടുകള്‍ കേവലം മുഖം രക്ഷിക്കാനുള്ള നിലപാടാണെന്നും ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഈ നിലപാടുകളോട് തികഞ്ഞ അകലത്തില്‍ തന്നെയാണെന്നുമുള്ള സംശയങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ആ വാക്കുകളെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16