ഫേസ്ബുക്കിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു
ഫേസ്ബുക്കിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു
ഭരണകക്ഷിയിലെ പല നേതാക്കളും പ്രതിപക്ഷ നേതാക്കളുടെ കടമ ഭംഗിയായി നിര്‍വഹിക്കുന്നതിനാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യമില്ലെന്നായിരുന്നു മിര്‍ച്ചന്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ....
ഫേസ്ബുക്കിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ചതിന് മുതിര്‍ന്ന നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ നേതാവായ പ്രകാശ് മിര്‍ച്ചന്ദനിയൊണ് ബിജെപി സംസ്ഥാന നേതൃത്വം സസ്പെന്‍ഡ് ചെയ്തത്. മിര്‍ച്ചന്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടി അച്ചടക്കത്തിന്‍റെ കടുത്ത ലംഘനമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ സിങ് ചൌഹാന്‍ പറഞ്ഞു. ടെലിവിഷന്‍ ചര്‍ച്ചകളില്‍ ബിജെപിയെ പതിവായി പ്രതിനിധീകരിക്കുന്ന നേതാവാണ് മിര്‍ച്ചന്ദനി.
ഭരണകക്ഷിയിലെ പല നേതാക്കളും പ്രതിപക്ഷ നേതാക്കളുടെ കടമ ഭംഗിയായി നിര്‍വഹിക്കുന്നതിനാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യമില്ലെന്നായിരുന്നു മിര്‍ച്ചന്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ആരോപണം. കോണ്‍ഗ്രസിനെ തുറന്നുകാട്ടാനാണ് താന്‍ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ലക്ഷ്യമിട്ടതെന്നും എന്നാലിത് തെറ്റിദ്ധരിക്കപ്പെടുകയാണ് ഉണ്ടായതെന്നും മിര്‍ച്ചന്ദനി പിന്നീട് പ്രതികരിച്ചു.
Adjust Story Font
16