ചികിത്സക്കിടയില്‍ രോഗികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, ഡോക്ടര്‍ അറസ്റ്റില്‍
ചികിത്സക്കിടയില്‍ രോഗികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, ഡോക്ടര്‍ അറസ്റ്റില്‍
ശ്വാസകോശ രോഗവിദഗ്ദ്ധനായ ഡോ.വിജയ് ഭാസ്കറാണ് അറസ്റ്റിലായത്
ചികിത്സക്കിടയില്‍ രോഗികളായ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 54കാരനായ ഡോക്ടര്‍ അറസ്റ്റില്‍. ശ്വാസകോശ രോഗവിദഗ്ദ്ധനായ ഡോ.വിജയ് ഭാസ്കറാണ് അറസ്റ്റിലായത്. 24കാരിയായ ഐടി യുവതിയെയും 59 വയസുള്ള സ്ത്രീയെയും വിവിധ സംഭവങ്ങളിലായി അപമാനിച്ചതിനാണ് കേസ്.
ഞായറാഴ്ചയാണ് ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചികിത്സക്കിടയില്‍ ഡോ.വിജയ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഐടിക്കാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നു. വനിതാ നഴ്സിന്റെ സാന്നിധ്യമില്ലാതെ 59കാരിയായ സ്ത്രീയെ പരിശോധിച്ചതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പരാതി. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തെലങ്കാന മെഡിക്കല്‍ കൌണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
Adjust Story Font
16