Quantcast

പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

MediaOne Logo

Trainee

  • Published:

    1 Nov 2017 2:31 AM GMT

പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു
X

പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

സിലിണ്ടര്‍‌ ഒന്നിന് രണ്ട് രൂപയാണ് കൂട്ടിയത്.

ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡിയോടുകൂടിയ പാചക വാതകത്തിന്‍റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. സിലിണ്ടര്‍‌ ഒന്നിന് രണ്ട് രൂപയാണ് കൂട്ടിയത്. പൊതുമേഖല ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. പാചക വാതക വില എല്ലാ മാസവും പുന:പരിശോധിക്കാന്‍ കമ്പനികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള തുടര്‍ച്ചയായ ഏഴാം തവണത്തെ വര്‍ധനവാണിത്. വിമാന ഇന്ധനത്തിന്‍റ വിലയും 8.06 ശതമാനം കൂട്ടി. അതേസമയം മണ്ണണ്ണയുടെ വില ലിറ്ററിന് 26 പൈസ കുറച്ചു.

Next Story