ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസ്: 24 പേര്‍ കുറ്റക്കാര്‍, 36 പേരെ വെറുതെവിട്ടു
ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസ്: 24 പേര്‍ കുറ്റക്കാര്‍, 36 പേരെ വെറുതെവിട്ടു
ബിജെപിയുടെ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ബിപിന്‍ പട്ടേല്‍ ഉള്‍പ്പെടെ 36 പ്രതികളെ കോടതി വെറുതെ വിട്ടു
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് അഹമദാബാദിലെ പ്രത്യേക കോടതി വിധി. അതേസമയം ബിജെപിയുടെ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ബിപിന്‍ പട്ടേല്‍ ഉള്‍പ്പെടെ 36 പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. പൂര്‍ണ്ണ നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രി പറഞ്ഞു.
2002 ഫെബ്രുവരി 28നാണ് ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ 69 പേരെ കൂട്ടക്കൊല ചെയ്തത്. മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയും ഇതില്‍ ഉള്‍പ്പെടുന്നു. സുപ്രിം കോടതി മേല്‍നോട്ടത്തില്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം 62 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇവരില്‍ 36 പേരെ വെറുതെ വിട്ടുകൊണ്ടാണ് അഹമദാബാദിലെ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്. അഹദാബാദിലെ കോര്‍പ്പറേഷന്‍ കൌണ്‍സിലറും ബിജെപി നേതാവുമായ ബിപിന്‍ പട്ടേലും കുറ്റവിമുക്തരാക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. വിഎച്ച്പി നേതാവ് അതുല്‍ വേദടക്കം 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അതേസമയം പ്രതികള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരായ ശിക്ഷാ വിധി തിങ്കളാഴ്ച പുറപ്പെടുവിക്കും. പൂര്‍ണ്ണ നീതി ലഭിച്ചില്ലെന്നും, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രി പ്രതികരിച്ചു.
വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി അഹ്മദാബാദ് കോടതി പരിസരത്ത് വന്‍ സുരക്ഷയായിരുന്നു ഒരുക്കിയത്. കോടതിയിലെത്തിച്ച പ്രതികളെ വിഎച്ച്പി പ്രവര്‍ത്തകര്‍ ജയ്ശ്രീരാം വിളികളുമായാണ് സ്വീകരിച്ചത്.
Adjust Story Font
16