Quantcast

ജിഎസ്ടി ദുരിതത്തിലാക്കിയ ഹിമാചലിലെ ചെറുകിട കച്ചവടക്കാര്‍

MediaOne Logo

Jaisy

  • Published:

    6 Nov 2017 7:42 AM GMT

ജിഎസ്ടി നടപ്പാക്കിയതോടെ ഹിമാചലിലെ ചെറുകിട കച്ചവടക്കാർക്കൊപ്പം വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിലായി

ഹിമാചലിലെ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയാണ് ജിഎസ്ടി. ജിഎസ്ടി നടപ്പാക്കിയതോടെ ഹിമാചലിലെ ചെറുകിട കച്ചവടക്കാർക്കൊപ്പം വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിലായി. വിലക്കയറ്റത്തിനൊപ്പം സഞ്ചാരികളുടെ വരവും കുറഞ്ഞതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആയിരങ്ങളാണ് ദുരിതത്തിലായത്.

ഷിംല റിഡ്ജില്‍ വിനോദസഞ്ചാരികളുടെ ഫോട്ടോയെടുത്ത് ഉപജീവനം നടത്തുകയാണ് സഞ്ജയ് വര്‍മ. സഞ്ജയുടെ ഈ സങ്കടം ഈ രംഗത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ഹിമാചലുകാരുടേതുകൂടിയാണ്. നോട്ട് നിരോധത്തിന്റെ ആഘാതത്തില്‍ നിന്ന് മെല്ലെ കരകയറുന്നതിനിടെ വന്ന ജിഎസ്ടി ദുരിതത്തിലാക്കിയത് ഇവരുടെയെല്ലാം ജീവിതമാണ്.

വിനോദസഞ്ചാര രംഗത്ത് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ 5000 ത്തിന് മീതെ മുറിവാടകയുള്ള ഹോട്ടലുകള്‍ക്ക് 28 ശതമാനവും ശേഷിക്കുന്നവയ്ക്ക് 18 ഉം 12 ഉം ശതമാനം വീതമാണ് നികുതി. പുറമെ ഭക്ഷണത്തിനും നികുതി ആയതോടെ ഇന്ത്യയില്‍ വിനോദയാത്രയെന്നത് ചെലവേറിയതായി. ഇതോടെ വിദേശികള്‍ അടക്കമുള്ളവര്‍ ഇന്ത്യയെ ഒഴിവാക്കി നികുതി നിരക്ക് കുറ‍ഞ്ഞ മറ്റ് രാജ്യങ്ങളിലേക്ക് പോയിതുടങ്ങി. നികുതി നിരക്ക് പുനപരിശോധിച്ചില്ലെങ്കില്‍ ടൂറിസം മേഖലയ്ക്കൊപ്പം ജീവിതവും വഴിമുട്ടുമെന്ന ആശങ്കയിലാണ് ഈ മേഖലയെ ആശ്രയിക്കുന്നവര്‍.

TAGS :

Next Story