അമേരിക്കക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ ഏഴു വര്‍ഷം തടവ്
അമേരിക്കക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ ഏഴു വര്‍ഷം തടവ്
അമേരിക്കന്‍ യുവതി ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ മഹ്‌മൂദ് ഫാറൂഖിക്ക് ഏഴു വര്‍ഷം തടവ്. കഴിഞ്ഞ മാര്‍ച്ച് 28നാണ് അമേരിക്കന്‍ യുവതി ഫാറൂഖിക്കെതിരെ പരാതി നല്‍കിയത്.
അമേരിക്കന്‍ യുവതി ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ മഹ്‌മൂദ് ഫാറൂഖിക്ക് ഏഴു വര്‍ഷം തടവ്. കഴിഞ്ഞ മാര്‍ച്ച് 28നാണ് അമേരിക്കന്‍ യുവതി ഫാറൂഖിക്കെതിരെ പരാതി നല്‍കിയത്. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പീപ്പ്‌ലി ലൈവ് എന്ന സിനിമയുടെ സഹ സംവിധായകനാണ് ഫാറൂഖി.
തടവിന് പുറമേ ഡല്‍ഹി കോടതി 50,000 രൂപ പിഴയും ഫാറൂഖിക്കെതിരെ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയായിരുന്ന 35കാരി ഗവേഷണത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് ഫാറൂഖി യുവതിയെ പീഢിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗത്തിന് ശേഷം ഇ മെയില്‍ വഴി നിരവധി തവണ മാപ്പ് അപേക്ഷിച്ചെന്നും യുവതി വ്യക്തമാകാക്കിയിരുന്നു. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു ഫാറൂഖിയുടെ പ്രതികരണം.
Adjust Story Font
16