പാക് ജയിലില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു
പാക് ജയിലില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ലാഹോറിലെ ജിന്ന ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് ഇന്ത്യയിലെത്തിച്ചത്.
പാക് ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ തടവുകാരന്‍ കിര്‍പാല്‍ സിങിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് ഇന്ത്യയിലെത്തിച്ചത്. ഈ മാസം 11നാണ് കിര്‍പാല്‍ സിങിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ മരണം സംഭവിച്ചു എന്നായിരുന്നു ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.
1991ല്‍ ഫൈസലാബാദ് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ബോംബ് സ്ഫോടനത്തിലും ഭീകരവാദ പ്രവര്‍ത്തനങ്ങളിലും പങ്കുണ്ടെന്ന ആരോപണമാണ് കിര്‍പാല്‍ സിങിനു മേലുണ്ടായിരുന്നത്.
Next Story
Adjust Story Font
16