സംപ്രേഷണ നിരോധം: എന്‍ഡിടിവി സുപ്രിംകോടതിയെ സമീപിച്ചു
സംപ്രേഷണ നിരോധം: എന്‍ഡിടിവി സുപ്രിംകോടതിയെ സമീപിച്ചു
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ റിട്ട് ഹരജിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഒരു ദിവസത്തെ സംപ്രേഷണ നിരോധനത്തിനെതിരെ എന്‍ഡിടിവി ചാനല്‍ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ റിട്ട് ഹരജിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിങിനിടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചാണ് എന്‍ഡിടിവി ഹിന്ദി ചാനലിനെതിരെ കേന്ദ്രം നടപടി എടുത്തത്. ഈ മാസം 9 നും പത്തിനും ഇടയില്‍ 24 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ നിയമം ദുരുപയോഗം ചെയ്താണ് കേന്ദ്രം ഉത്തരവിറക്കിയതെന്ന് എന്‍ഡിടിവി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതു കൊണ്ട് തന്നെ ഉത്തരവിന്റെ ഭരണ ഘടന സാധുത പരിശോധിക്കണെമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് മാധ്യമങ്ങളെ പോലെ തന്നെയാണ് തങ്ങളും പത്താന്‍കോട്ട് ആക്രമണം റിപ്പോര്‍ട്ട് ചെയ്തെന്ന് എന്‍ഡിടിവി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വിവിധ മാധ്യമ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16