ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; മൂന്നാഴ്ചക്കകം മരിച്ചത് 14 പേര്‍
ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; മൂന്നാഴ്ചക്കകം മരിച്ചത് 14 പേര്‍
ദിവസവും ചുരുങ്ങിയത് 100 പേര്‍ക്കെങ്കിലും രോഗബാധയുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നു. മൂന്നാഴ്ചക്കകം മരിച്ചത് 14 പേര്‍. ദിവസവും ചുരുങ്ങിയത് 100 പേര്‍ക്കെങ്കിലും രോഗബാധയുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.
നാല് മാസത്തിനിടെ കൊതുകുജന്യരോഗങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയെത്തുന്നവരാല്‍ നിറഞ്ഞിരിക്കുകയാണ് ഡല്‍ഹിയിലെ ആശുപത്രികള്‍. 1100 ഡെങ്കി കേസുകളും 1000 ചിക്കന്‍ഗുനിയ കേസുകളും 21 മലേറിയ കേസുകളുമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധനവാണ് കൊതുജന്യരോഗങ്ങള്‍ ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുളളത്. മരണ സംഖ്യ ഉയര്‍ന്നതോടെ രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാക്കി. ഡല്‍ഹി സര്‍ക്കാരിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗവും വിളിച്ചുചേര്‍ത്തു. പകര്‍ച്ചവ്യാധി ബാധ തുടരുന്നതിനിടയിലും കേന്ദ്ര - ഡല്‍ഹി സര്‍ക്കാരുകള്‍ അധികാരത്തര്‍ക്കത്തിലേര്‍പ്പെടുന്നത്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
Adjust Story Font
16