ബി.ജെ.പി പഞ്ചാബ് ഘടകത്തില്‍ പൊട്ടിത്തെറി
ബി.ജെ.പി പഞ്ചാബ് ഘടകത്തില്‍ പൊട്ടിത്തെറി
മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ ലാംബിയില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് അറിയിച്ചു
നിയമസഭ സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തോടൊപ്പം കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെക്കാനുള്ള തീരുമാനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചെന്നാണ് സൂചന.
പഞ്ചാബ് തിരഞ്ഞെടുപ്പിലെ അവസാന ആറ് സ്ഥാനാര്‍ഥികളുടെ പേര് കൂടി ബി.ജെ.പി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങള്‍ പുറത്ത് വന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംപ്ല രംഗത്തെത്തി. ഭഗ്വാര മണ്ഡലത്തില്‍ സോംപ്രകാശിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ മാറ്റം വേണം എന്നതായിരുന്നു ആവശ്യം. തീരുമാനം മാറ്റിയില്ലെങ്കില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് സാംപ്ല അറിയിച്ചു. രാജികത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് അയച്ചു.
അതേ സമയം മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ ലാംബിയില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് അറിയിച്ചു. അമൃതസര്‍ ഈസ്റ്റില്‍ മുന്‍ ക്രിക്കറ്റ് താരം നവ്ജോത് സിങ് സിദ്ദുവും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സിദ്ദുവിന്റെ റോഡ് ഷോകളും ആരംഭിച്ചു. ശിരോമണി അകാലിദള്‍ - ബിജെപി സഖ്യം, കോണ്‍ഗ്രസ് എന്നിവക്കൊപ്പം ഇത്തവണ എഎപി കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാണ് പഞ്ചാബില്‍ നടക്കുന്നത്. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്.
Adjust Story Font
16