Quantcast

ചരക്ക് സേവന നികുതി ബില്ലില്‍ സമവായമായെന്ന് സൂചന

MediaOne Logo

Damodaran

  • Published:

    27 Nov 2017 3:23 PM GMT

ചരക്ക് സേവന  നികുതി ബില്ലില്‍ സമവായമായെന്ന്  സൂചന
X

ചരക്ക് സേവന നികുതി ബില്ലില്‍ സമവായമായെന്ന് സൂചന

ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട രണ്ട് നിര്‍ണായ ഭേദഗതി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സഭ അംഗീകരിച്ചിരുന്നു

ചരക്ക് സേവന നികുതി ബില്‍ പാസാക്കാനായി അടുത്ത ആഴ്ച രാജ്യ സഭയില്‍ വച്ചേക്കും. വിഷയത്തില്‍ കോണ്‍ഗ്രസ്സിന് പുറമെ എന്‍ സി പി, ബി ജെ ഡി, സി പിഎം തുടങ്ങി വിവിധ പാര്‍ട്ടികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയാരംഭിച്ചു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട രണ്ട് നിര്‍ണായ ഭേതഗതി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സഭ അംഗീകരിച്ചിരുന്നു

രാജ്യത്ത് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഏകീകൃത നികുതി സന്പ്രദായമായ ചരക്ക് സേവന നികുതിക്കായുള്ള ഭരണ ഘടന ഭേതഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ നടപ്പു സമ്മേളനത്തില്‍ പാസാകാനുളള സാധ്യത ഏറുകയാണ്. കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച നിര്‍ണായ ഭേതഗതികളാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഉല്‍പാദക കേന്ദ്രങ്ങളില്‍ ഒരു ശതമാനം അധിക നികുതി വേണമെന്ന് നേരത്തെ ലോക സഭ പാസാക്കിയ ബില്ലിലുണ്ടായിരുന്നു. ഇൊ വ്യവസ്ഥ ഒഴിവാക്കി കൊണ്ടായിരുക്കും ബില്‍ രാജ്യ സഭയിലെത്തുക. ജി എസ് ടി നടപ്പിലാക്കുന്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം 5 വര്‍ഷത്തേക്ക് കേന്ദ്രം പൂര്‍ണമായും വഹിക്കണമെന്ന് സംസാഥാന ധന മന്ത്രിമാര്‍ അംഗങ്ങളായ ജി എസ് ടി ഉന്നതാധാകര സമിതി ആവശ്യപ്പെട്ടിരുന്നു.

ഇതും മന്ത്രി സഭ അംഗീകരിച്ചിട്ടുണ്ട്. ബില്ലിന്‍മേല്‍ കോണ്‍ഗ്രസി നോട് മാത്രമായി സമാവായ ചര്ച്ച ഒതുക്കുന്നതില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പറിയിച്ച സാഹചര്യത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും പ്രത്യേകം കൂടിക്കാഴ്ച നടത്താന്‍ ധന മന്ത്രി അരുണ്‍ ജെയ്റ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ പടിയായി സി പി എം ഉള്‍പെടുന്ന ഇടത് പാര്‍‌ട്ടികളുടെ നേതാക്കളുമായും എന്‍ സി പി, സമാജ് വദി പാര്‍ട്ടി തുടങ്ങിയവയുടെ നേതാക്കളുമായും ധന മന്ത്രി ചര്ച്ച നടത്തി. പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച, തുടര്‍ ചര്‍ച്ചകള്‍ വരു ദിവസങ്ങളിലുമുണ്ടാകും

TAGS :

Next Story