നാക്കുപിഴച്ചു; കായികമന്ത്രിക്ക് സിന്ധുവും സാക്ഷിയും സ്വര്‍ണ മെഡല്‍ ജേതാക്കള്‍ !
നാക്കുപിഴച്ചു; കായികമന്ത്രിക്ക് സിന്ധുവും സാക്ഷിയും സ്വര്‍ണ മെഡല്‍ ജേതാക്കള്‍ !
ലോക കായിക മാമാങ്കത്തിനിടെ അഹങ്കാര പ്രകടനത്തിന് റിയോ ഒളിമ്പിക്സ് സംഘാടകരുടെ താക്കീത് ഏറ്റുവാങ്ങിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വീണ്ടും വിവാദത്തില്‍.
ലോക കായിക മാമാങ്കത്തിനിടെ അഹങ്കാര പ്രകടനത്തിന് റിയോ ഒളിമ്പിക്സ് സംഘാടകരുടെ താക്കീത് ഏറ്റുവാങ്ങിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വീണ്ടും വിവാദത്തില്‍. റിയോയില്‍ വെങ്കലം നേടിയ വനിതാ ഗുസ്തി താരം സാക്ഷി മാലിക്കും വെള്ളി നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും വിജയ് ഗോയലിന് സ്വര്‍ണം നേടിയവരായതാണ് അബദ്ധമായത്. ഇരുതാരങ്ങളും സ്വര്‍ണം നേടിയെന്നായിരുന്നു മന്ത്രിയുടെ നാക്കുപിഴ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗോയല്‍ ഇങ്ങനെ പറഞ്ഞത്. ഖേല്‍രത്‌ന അവാര്‍ഡ് ജേതാക്കളും ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കളും ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കളും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ഇവര്‍ക്കൊപ്പം റിയോയില്‍ സ്വര്‍ണമെഡല്‍ നേടിയ സിന്ധുവും സാക്ഷിയുമുണ്ടായിരുന്നു എന്നായിരുന്നു ഗോയലിന്റെ പ്രസ്താവന. ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ പുതുയുഗപ്പിറവിയായിട്ടായിരുന്നു സിന്ധു റിയോയില്‍ വെള്ളിയണിഞ്ഞത്. മന്ത്രിയുടെ അബദ്ധം സോഷ്യല്‍മീഡിയ ആഘോഷിച്ചതോടെ തനിക്ക് നാക്കുപിഴച്ചതാണെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഇതു വലിയൊരു ചര്‍ച്ചയാക്കേണ്ടതില്ലെന്നും താന്‍ മെഡല്‍ ജേതാക്കള്‍ എന്ന് പറയാനാണ് ഉദ്ദേശിച്ചതെന്നും പക്ഷേ പറഞ്ഞുവന്നപ്പോള്‍ അത് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ എന്നായി പോയതാണെന്നും വിജയ് ഗോയല്‍ പറഞ്ഞു.
Adjust Story Font
16