മോദി ടൈം മാഗസിന്റെ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍
മോദി ടൈം മാഗസിന്റെ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍
ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലാണെന്ന് ടൈം മാഗസിന്‍
2016 ലെ വ്യക്തിയെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ വിജയിയായത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലാണെന്ന് ടൈം മാഗസിന്‍ അറിയിച്ചു. ടൈം മാഗസിന്‍ പത്രാധിപ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം ഡിസംബര്‍ 7 നാണ് പ്രഖ്യാപനമുണ്ടാകുക. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് ഓരോ വര്‍ഷവും പേഴ്‍സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്.
ബറാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ഹിലരി ക്ലിന്‍റണ്‍, ജൂലിയന്‍ അസാഞ്ച്, മാര്‍ക് സുക്കര്‍ ബര്‍ഗ് എന്നിവരെയാണ് ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ മോദി പിന്നിലാക്കിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മോദി ടൈം മാഗസിന്റെ പേഴ്‍സണ്‍ ഓഫ് ദി ഇയര്‍ മത്സരത്തിന്‍റെ ഭാഗമാകുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍.
Adjust Story Font
16