Quantcast

വിശാഖപട്ടണത്തെ ബയോ ഡീസല്‍ ഉല്‍പാദന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

MediaOne Logo

admin

  • Published:

    16 Dec 2017 7:41 AM GMT

വിശാഖപട്ടണത്തെ ബയോ ഡീസല്‍ ഉല്‍പാദന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം
X

വിശാഖപട്ടണത്തെ ബയോ ഡീസല്‍ ഉല്‍പാദന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

സംഭരണ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.

വിശാഖപട്ടണത്തെ ബയോ ഡീസല്‍ ഉല്‍പാദന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ദുവാഡയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബയോ മാക്സ് ഫ്യുവല്‍സിലാണ് തീപിടുത്തമുണ്ടായത്. സംഭരണ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. അപകട സമയത്ത് 15 ജീവനക്കാര്‍ പ്ലാന്‍റിലുണ്ടായിരുന്നെങ്കിലും ആളപായമില്ല. സംഭരണ ടാങ്കുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചതിനാല്‍ ഇന്നലെ രാത്രി ഏറെ വൈകിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയിലെ വലിയ ബയോ ഡീസല്‍ പ്ലാന്‍റുകളില്‍ ഒന്നാണ് ബയോ മാക്സ് ഫ്യുവല്‍സ്.

TAGS :

Next Story