ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ദസറ ദിനാഘോഷപരിപാടി രാഷ്ട്രീയലക്ഷ്യത്തോടയെന്ന് ആരോപിച്ച് അഖിലേഷ് യാദവ് പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചു
സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ലക്നൌവില്‍ ദസ്റ ആഘോഷത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്നോവില്‍ ദസറാ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി ലക്നോവിലെ പരിപാടിയില്‍ പങ്കെടുത്തത് രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാരോപിച്ച യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പരിപാടിയില്‍ പങ്കെടുത്തില്ല.
ഭീകരവാദത്തെ തുടച്ചു നീക്കുക എന്നതാണ് ഇത്തവണ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദസറ ആഘോഷ പരിപാടിയുടെ പ്രമേയം. ആഗോള സമൂഹം നേരിടുന്ന ഭീഷണിയാണ് ഭീകരവാദമെന്നും ഏതെങ്കിലും രാജ്യം ഭീകരവാദത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അവരെ ഒറ്റപ്പെടുത്തണമെന്നും ആഘോഷ വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി, മറ്റ് രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം ഡല്‍ഹിയിലെ രാംലീല മൈതാനിയിലെ ആഘോഷ പരിപാടിയിലാണ് പങ്കെടുത്തിരുന്നത്. ഇത്തവണയും രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവരും അമിത്ഷാ, സോണിയാഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഡല്‍ഹിയിലെ ആഘോഷപരിപാടിയിലാണ് പങ്കെടുത്തത്. ലക്നോവിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച മുഖ്യമന്ത്രി അഖിലേഷ് യാദവ് ആഘോഷ പരിപാടികളില്‍ പങ്കെടുത്തില്ല. പ്രോട്ടോക്കോളനുസരിച്ച് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ അഖിലേഷ് യാദവ് എത്തിയിരുന്നു.
ഇതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ലഖ്നൌ സന്ദര്‍ശനം ദസറ ആഘോഷത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്ന് ബി.എസ്.പിയും കോണ്‍ഗ്രസും ആരോപിച്ചു. ഇത്തവണത്തെ ദസറ ആഘോഷം രാജ്യത്തിന് പ്രധാനപ്പെട്ട ഒന്നാണെന്നായിരുന്നു ഇന്നലെ നടന്ന ദീന്‍ ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷത്തിനിടെ പ്രധാനമന്ത്രിയുടെ പ്രസ്താവന.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദസറ ആഘോഷങ്ങള്‍ക്കായി എത്തുന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഹിന്ദു വിശ്വാസ പ്രകാരം നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ദസറ ആഘോഷം ശ്രീരാമന്‍ രാവണനുമേല്‍ നേടിയ വിജയത്തിന്റെ ആഘോഷമാണ്. ആഴ്ചകള്‍ക്ക് മുമ്പ് അതിര്‍ത്തിയില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ദസറ ആഘോഷം രാജ്യത്തിന് പ്രധാനപ്പെട്ടതാണ് എന്നായിരുന്നു നരേന്ദ്രമോദിയുടെ ഇന്നലത്തെ പ്രസ്താവന.
Adjust Story Font
16